Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.വയനാട്ടിൽ നിന്നും ആരംഭിച്ച് വളപട്ടണം പുഴയിൽ ചെന്നുചേരുന്ന ഒരു നദിയാണ് ബാവലിപ്പുഴ അഥവാ വാവലിപ്പുഴ.

2.കൊട്ടിയൂർ വൈശാഖമഹോത്സവം നടക്കുന്നത് ബാവലിപ്പുഴയുടെ തീരത്താണ്.

3.വാവലി പുഴയുടെ വടക്കേത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ ആണ് പ്രശസ്ത ശിവക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രം.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Read Explanation:

വയനാട്ടിൽ നിന്നും ആരംഭിച്ച് വളപട്ടണം പുഴയിൽ ചെന്നുചേരുന്ന ഒരു നദിയാണ് ബാവലിപ്പുഴ അഥവാ വാവലിപ്പുഴ. കൊട്ടിയൂർ, കേളകം, കണിച്ചാർ എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഈ പുഴ കൊട്ടിയൂർ പഞ്ചായത്തിന്റെ 9 വാർഡുകളെയും സ്പർശിച്ചുകൊണ്ട് കടന്നുപോകുന്നു. കൊട്ടിയൂർ വൈശാഖമഹോത്സവം നടക്കുന്നത് ബാവലിപ്പുഴയുടെ തീരത്താണ്. ഈ പുഴയുടെ തീരത്ത് വാവുബലി നടക്കാറുള്ളതിനാൽ വാവുബലിപ്പുഴ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് ലോപിച്ച് ബാവലി എന്നായി മാറുകയായിരുന്നു. കൊട്ടിയൂരിൽ വാവലി പുഴയുടെ വടക്കേത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ ആണ് പ്രശസ്ത ശിവക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


Related Questions:

Which of the following statements about the Neyyar River is correct?

  1. The Neyyar River originates from the Agasthyamala in the Western Ghats.
  2. It is the northernmost river in Kerala.
  3. The major tributaries of Neyyar are Kallar and Karavaliar.
  4. Marakunam Island is situated on the banks of the Neyyar River.
    The total number of rivers in Kerala is ?
    താഴെ കൊടുത്തിരിക്കുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?
    മണിമലയാറിന്റെ നീളം എത്ര ?

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.കണ്ണാടിപുഴ ഭാരതപുഴയുമായി പറളി എന്ന പ്രദേശത്ത് വച്ച് സംഗമിക്കുന്നു.

    2.തൃശ്ശൂർ ജില്ലയിലെ മായന്നൂരിൽ വച്ചാണ് ആണ് ഗായത്രിപ്പുഴ ഭാരതപ്പുഴയും ആയി സംഗമിക്കുന്നത്.