Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.മാക്രോഫേജുകൾ മനുഷ്യ ശരീരത്തിലുള്ള ഒരു തരം അരുണരക്താണുവാണ്. 

2.മാക്രോഫേജുകൾ ശരീരത്തിൽ ഉടനീളം കാണപ്പെടുന്നു.

3.ശരീരത്തിനകത്ത് പ്രവേശിക്കുന്ന അപര വസ്തുക്കളെ മാക്രോഫേജുകൾ വിഴുങ്ങി നശിപ്പിക്കുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

B. 2,3

Read Explanation:

മാക്രോഫേജുകൾ മനുഷ്യ ശരീരത്തിലുള്ള ഒരു തരം ശ്വേതരക്താണുവാണ്. കോശങ്ങളുടെ അവശിഷ്ടങ്ങൾ, പുറത്തുനിന്നും വന്ന വസ്തുക്കൾ, സൂക്ഷ്മജീവികൾ (രോഗാണുക്കൾ), കാൻസർ കോശങ്ങൾ, അതുപോലെ ശരീരകോശങ്ങൾക്കുനിരക്കാത്ത ഏതു പ്രത്യേക പ്രോട്ടീൻ തരങ്ങൾക്കനുയോജ്യമല്ലാത്ത ഏതൊരു അപരവസ്തു കോശത്തിനുപുറത്തുവന്നാലും അതിനെ ഈ ശ്വേതാണുക്കൾ ചുറ്റിപ്പിടിച്ച് ദഹിപ്പിക്കുന്നു.ഈ പ്രക്രിയയ്ക്ക് ഫാഗോസൈറ്റോസിസ് എന്നു പറയുന്നു. അപര വസ്തുക്കളെ നശിപ്പിക്കുവാൻ ആയി ശരീരത്തിൽ ഉടനീളം സഞ്ചരിക്കുന്ന ഇവ മിക്കവാറും എല്ലാ കലകളിലും കാണപ്പെടുന്നു.


Related Questions:

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ:
പമ്പ് ചെയ്യപ്പെടുന്ന അധികരക്തം ധമനികളിൽ ഏൽപ്പിക്കുന്ന മർദ്ദം അറിയപ്പെടുന്നത് ?
രക്തം ശുദ്ധീകരിക്കുന്ന മാർഗ്ഗം :
രക്തത്തിൽ ആൻറ്റിജൻ കാണപ്പെടുന്നത് എവിടെ ?
Which of the following is the most commonly used body fluid?