Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ ദർപ്പണങ്ങൾ എന്നറിയപ്പെടുന്നു.
  2. വസ്തുക്കളിൽ പ്രകാശം ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭാസം ക്രമ പ്രതിഫലനം എന്നറിയപ്പെടുന്നു.
  3. മിനുസം അല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിഫലിക്കുന്ന പ്രതിഭാസം വിസരിത പ്രതിഫലനം എന്നറിയപ്പെടുന്നു.
  4. സമതല ദർപ്പണങ്ങളിൽ മാത്രമാണ് പ്രതിബിംബങ്ങൾ ഉണ്ടാകുന്നത്.

    Aഒന്നും രണ്ടും മൂന്നും ശരി

    Bരണ്ട് തെറ്റ്, നാല് ശരി

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ ദർപ്പണങ്ങൾ എന്നറിയപ്പെടുന്നു. വസ്തുക്കളിൽ പ്രകാശം ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭാസം ക്രമ പ്രതിഫലനം അഥവാ റെഗുലർ റിഫ്ലക്ഷൻ എന്നറിയപ്പെടുന്നു. മിനുസം അല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിഫലിക്കുന്ന പ്രതിഭാസം വിസരിത പ്രതിഫലനം അഥവാ ഡിഫ്യൂസ് റിഫ്ലക്ഷൻ എന്നറിയപ്പെടുന്നു. സമതല ദർപ്പണങ്ങളിൽ മാത്രമല്ല മിനുസമായ വക്ര തലങ്ങളിലും (Curved Surface) പ്രതിബിംബങ്ങൾ ഉണ്ടാകുന്നു.


    Related Questions:

    ഒരു ഓസിലേറ്ററിന്റെ ഔട്ട്പുട്ട് ഫ്രീക്വൻസി പ്രധാനമായും നിർണ്ണയിക്കുന്നത് ഏത് സർക്യൂട്ട് ഘടകങ്ങളാണ്?
    പ്രകാശ ധ്രുവീകരണം ഉപയോഗിക്കാത്ത ഒരു പ്രായോഗിക ആപ്ലിക്കേഷൻ താഴെ പറയുന്നവയിൽ ഏതാണ്?
    ഖരവസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ദ്രാവകങ്ങൾക്കും വാതകങ്ങൾക്കും ഒഴുകാൻ കഴിയുന്നതിനുള്ള പ്രധാന കാരണം എന്താണ്?
    ഒരു വ്യക്തി 40 ഇഷ്ടികകൾ 10 മീറ്റർ ഉയരത്തിലോട്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാൾ ചെയ്ത പ്രവൃത്തി എത്ര ?
    താഴെപ്പറയുന്നവയിൽ ഊഷ്മാവിന്റെ യൂണിറ്റ് അല്ലാത്തത് ഏത്?