App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്

  1. ഒരു രാജ്യത്തിലെ ഗവൺമെൻറ് സ്ഥാപനങ്ങൾ എല്ലാം അവിടുത്തെ പൊതു ഭരണ സംവിധാനത്തിൻ്റെ ഭാഗമാണ്
  2. പൊതുഭരണം എന്ന ആശയം ആദ്യമായി ആവിർഭവിച്ചത് അമേരിക്കയിലാണ്
  3. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള പൊതു ഭരണസംവിധാനം നിലവിൽ വന്നത് ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലാണ്

    Aഎല്ലാം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഒരു രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെൻറിൻറെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിനെ പൊതുഭരണം എന്ന് പറയുന്നു.
    • ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്നതിനാൽ,ഒരു രാജ്യത്തിലെ ഗവൺമെൻറ് സ്ഥാപനങ്ങൾ എല്ലാം അവിടുത്തെ പൊതു ഭരണ സംവിധാനത്തിൻ്റെ ഭാഗമാണ്.

    • പൊതുഭരണം എന്ന ആശയം ആദ്യമായി ആവിർഭവിച്ചത് അമേരിക്കയിലാണ്.
    • അമേരിക്കയുടെ ഇരുപത്തിയെട്ടാമത് പ്രസിഡണ്ടായിരുന്ന വുഡ്രോ വിൽസനെയാണ് 'പൊതു ഭരണത്തിൻ്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നത്.
    • 1800കളിലാണ് പൊതുഭരണം എന്ന ആശയം അമേരിക്കയിൽ പിറവി കൊണ്ടത്.

    • ഇന്ത്യയിൽ ആധുനിക രീതിയിലുള്ള പൊതു ഭരണസംവിധാനം നിലവിൽ വന്നത് ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലാണ്.

    Related Questions:

    ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണ്, എങ്കിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ് ?
    കേരള ഗവർണ്ണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി ആരാണ് ?
    ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്?
    1948-ൽ രണ്ട് പ്രധാന സ്വാതന്ത്ര്യസമരസേനാനികൾ മരിച്ചു. അവർ ആരെല്ലാം?
    ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?