App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മുട്ട ശുദ്ധജലത്തിൽ താഴ്ന്നു കിടക്കുകയും ഉപ്പുവെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു
  2. ശുദ്ധജലത്തിനെ അപേക്ഷിച്ച് ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതൽ ആയതിനാലാണ് മുട്ട ഉപ്പു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്
  3. ഉപ്പുവെള്ളത്തിൽ ശുദ്ധജലത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ പ്ലവക്ഷമബലം അനുഭവപ്പെടുന്നു

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • മുട്ട ശുദ്ധജലത്തിൽ താഴ്ന്നു കിടക്കുകയും ഉപ്പുവെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു
    • ശുദ്ധജലത്തിനെ അപേക്ഷിച്ച് ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതൽ ആയതിനാലാണ് മുട്ട ഉപ്പു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്
    • ഉപ്പുവെള്ളത്തിൽ ശുദ്ധജലത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ പ്ലവക്ഷമബലം അനുഭവപ്പെടുന്നു
    • ശുദ്ധജലത്തിന് സാന്ദ്രത കുറവായതിനാൽ പ്ലവക്ഷമബലം കുറവാണ്

    Related Questions:

    ഇവയിൽ ശരിയായ പ്രസ്താവന ഏത്?

    1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം

    2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്  ഹെൻറിച്ച് ഹെർട്സ് ആണ്.

    3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി 

    ഒരു പ്രകാശ തരംഗത്തിന്റെ ഏത് ഗുണമാണ് ധ്രുവീകരണം (Polarization) എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
    നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം ?
    ഒരു നക്ഷത്രത്തിൽ നിന്നുള്ള പ്രകാശത്തെ സ്പെക്ട്രോസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുമ്പോൾ, ഓരോ വർണ്ണത്തിന്റെയും സ്ഥാന വ്യത്യാസം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
    താഴെ പറയുന്നവയിൽ ഏത് ട്രാൻസിസ്റ്റർ കോൺഫിഗറേഷനാണ് ഏറ്റവും ഉയർന്ന കറന്റ് ഗെയിൻ ( beta) നൽകുന്നത്?