App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരായി ജലം ട്യൂബിലൂടെ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നതാണ് കേശിക ഉയർച്ച (Capillary Rise)
  2. കേശിക ഉയർച്ച കാണിക്കുന്ന ഒരു ദ്രാവകമാണ് മെർക്കുറി
  3. ചുമരുകളിൽ മഴക്കാലത്ത് നനവ് പടരുന്നത് കേശികത്വത്തിന് ഉദാഹരണമാണ്

    Aഎല്ലാം ശരി

    Bഒന്ന് തെറ്റ്, രണ്ട് ശരി

    Cഒന്നും മൂന്നും ശരി

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്നും മൂന്നും ശരി

    Read Explanation:

    • ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം  
    • ഭൂമിയുടെ ഗുരുത്വാകർഷണത്തിന് അഥവാ ജലത്തിന്റെ ഭാരത്തിന് എതിരായി ജലം ട്യൂബിലൂടെ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നതാണ് കേശിക ഉയർച്ച (Capillary Rise).
    • ഒരു കുഴലിൽ ദ്രാവകം താഴുന്നതിനെ കേശിക താഴ്ച എന്നു പറയുന്നു.
    • കേശിക താഴ്ച കാണിക്കുന്ന ഒരു ദ്രാവകമാണ് മെർക്കുറി

    Related Questions:

    ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?
    വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന ശ്രവണസഹായിയിലെ ഭാഗം ഏതാണ്?
    കാന്തത്തിൻ്റെ ഒരേതരം ധ്രുവങ്ങളെ (same type poles) എങ്ങനെ വിശേഷിപ്പിക്കുന്നു?
    ചന്ദ്രന് ഒരുതവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം എത്ര ?
    A body falls down with a uniform velocity. What do you know about the force acting. on it?