App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഊർജം നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിലുള്ള ഊർജം മറ്റൊരു രൂപത്തിലേക്കു മാറ്റാനേ കഴിയൂ.
  2. ഉയരം കൂടുന്തോറും സ്ഥിതികോർജ്ജം കൂടിവരുന്നു
  3. സ്ഥിതികോർജ്ജം = 1/2 m v ²
  4. കുലച്ചുവച്ച വില്ല് , വലിച്ചു നിർത്തിയ റബ്ബർ ബാൻഡ് എന്നിവയിൽ രൂപം കൊള്ളുന്ന ഊർജ്ജമാണ് ഗതികോർജ്ജം

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Ci, ii ശരി

    Dii, iii ശരി

    Answer:

    C. i, ii ശരി

    Read Explanation:

    • ഊർജം നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിലുള്ള ഊർജം മറ്റൊരു രൂപത്തിലേക്കു മാറ്റാനേ കഴിയൂ. ഇതാണ് ഊർജസംരക്ഷണനിയമം
    • ഒരു വസ്തുവിന് ഉയരം കൂടുന്തോറും സ്ഥിതികോർജ്ജം കൂടുകയും കുറയുംതോറും സ്ഥിതികോർജ്ജം കുറയുകയും ചെയ്യുന്നു
    • ഗതികോർജ്ജം , KE = 1/2 m v ²
    • സ്ഥിതികോർജ്ജം , U = m g h
    • കുലച്ചുവച്ച വില്ല് , വലിച്ചു നിർത്തിയ റബ്ബർ ബാൻഡ് എന്നിവയിൽ രൂപം കൊള്ളുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം

    Related Questions:

    ട്രാൻസിസ്റ്ററുകളിൽ "പവർ ഡിസിപ്പേഷൻ" (Power Dissipation) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
    ഒരു കറങ്ങുന്ന കസേരയിലിരുന്ന് കൈകൾ അകത്തേക്ക് വലിക്കുമ്പോൾ ഒരാളുടെ ഭ്രമണ പ്രവേഗത്തിന് എന്ത് സംഭവിക്കും?
    വെഞ്ചുറിമീറ്ററിലെ മർദ്ദ വ്യത്യാസം അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
    Which of the following physical quantities have the same dimensions

    താഴെ പറയുന്നവയിൽ ഏതൊക്കെയാണ് വൈദ്യുത പ്രവാഹത്തിൻ്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ?

    (i) ഇലക്ട്രിക് ഹീറ്റർ

    (ii) മൈക്രോവേവ് ഓവൻ

    (iii) റഫ്രിജറേറ്റർ