2005 ഒക്ടോബർ 12-ന് വിവരാവകാശ നിയമം, 2005 നിലവിൽ വന്നതോടെയാണ് ദേശീയ വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്.
ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ്സ്(ഏതാണോ ആദ്യം അത് )
ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും (Chief Information Commissioner - CIC) പത്തിൽ കൂടാത്ത മറ്റ് വിവരാവകാശ കമ്മീഷണർമാരും (Information Commissioners - ICs) ചേർന്നതാണ് കമ്മീഷൻ.
രാഷ്ട്രപതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും നിയമിക്കുന്നത്. എന്നാൽ, ഇവരെ നിയമിക്കുന്നതിന് ഒരു സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ ആവശ്യമാണ്.
ഈ കമ്മിറ്റിയിൽ പ്രധാനമന്ത്രി (ചെയർപേഴ്സൺ), ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവർ ഉൾപ്പെടുന്നു.
കാലാവധി നിർദ്ദേശിക്കാനുള്ള അധികാരം പാർലമെൻ്റിലാണ്
ആസ്ഥാനം - CIC ഭവൻ ന്യൂഡൽഹി