Challenger App

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷുകാരുടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കീഴടക്കിയ പ്രദേശങ്ങളിൽ നിന്ന് പരമാവധി സമ്പത്ത് ശേഖരിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം.
  2. കച്ചവടം, നികുതി പിരിവ്, യുദ്ധങ്ങൾ എന്നിവയിലൂടെയാണ് ബ്രിട്ടീഷുകാർ സമ്പത്ത് നേടിയത്.
  3. ബ്രിട്ടീഷുകാരുടെ നികുതി സമ്പ്രദായത്തിൽ ഉയർന്ന നികുതി നിരക്കുകൾ ഉണ്ടായിരുന്നില്ല.
  4. നാണ്യവിളകൾക്ക് പകരം ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു.

    Aരണ്ടും നാലും

    Bമൂന്നും നാലും

    Cനാല് മാത്രം

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്പത്തിക താല്പര്യങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു.

    • അവരുടെ പ്രധാന ലക്ഷ്യം ഇന്ത്യയിൽ നിന്ന് പരമാവധി ലാഭം കൊയ്യുക എന്നതായിരുന്നു.

    • ഇതിനായി അവർ കച്ചവടം, ഉയർന്ന നികുതി പിരിവ്, രാജ്യങ്ങൾ കീഴടക്കാനുള്ള യുദ്ധങ്ങൾ എന്നിവയെ ആശ്രയിച്ചു.

    • കർഷകരെ ഭക്ഷ്യവിളകൾക്ക് പകരം ബ്രിട്ടീഷ് വ്യവസായങ്ങൾക്ക് ആവശ്യമായ നീലം, പരുത്തി തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്യാൻ നിർബന്ധിച്ചു.

    • ഇത് ഇന്ത്യയിൽ ഭക്ഷ്യക്ഷാമത്തിന് കാരണമായി.


    Related Questions:

    കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യർ പോർച്ചുഗീസുകാരായിരുന്നു. താഴെ പറയുന്നവയിൽ വാസ്കോ ഡ ഗാമയുടെ ആദ്യ ഇന്ത്യൻ യാത്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?

    1. വാസ്കോ ഡ ഗാമ 1498-ൽ കോഴിക്കോടിന് സമീപമുള്ള കാപ്പാട് എന്ന സ്ഥലത്താണ് എത്തിച്ചേർന്നത്.
    2. അറബികളായിരുന്നു കോഴിക്കോടുമായുള്ള വിദേശ വ്യാപാരം നിയന്ത്രിച്ചിരുന്നത്.
    3. പോർച്ചുഗീസുകാർക്ക് വ്യാപാരാനുമതി നൽകണമെന്ന ഗാമയുടെ ആവശ്യം സാമൂതിരി അംഗീകരിച്ചു.
    4. ഗാമ കണ്ണൂരിലെ കോലത്തിരി രാജാവിൽ നിന്ന് വ്യാപാരാനുമതി നേടി.

      1857 ലെ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

      1. കലാപം ഉത്തർപ്രദേശിലെ മീററ്റിലാണ് ആരംഭിച്ചത്.
      2. ബഹദൂർഷാ രണ്ടാമനെ കലാപകാരികൾ സൈനിക തലവനായി പ്രഖ്യാപിച്ചു.
      3. കർഷകരും നാട്ടുരാജാക്കന്മാരും കലാപത്തിൽ പങ്കെടുത്തു.
      4. ബ്രിട്ടീഷുകാർ കലാപത്തെ വളരെ മൃദലമായി അടിച്ചമർത്തി.
        വാസ്കോഡഗാമ ഇന്ത്യയിൽ എത്തിയ വർഷം ഏത്?

        സാന്താൾ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

        1. സാന്താളുകൾ ബംഗാൾ പ്രവിശ്യയിലെ രാജ്മഹൽ കുന്നുകളിലേക്ക് കുടിയേറി പാർത്ത ഗോത്രജന വിഭാഗമായിരുന്നു.
        2. ഭൂവുടമകളുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണത്തിനെതിരെയായിരുന്നു ഈ കലാപം.
        3. ബ്രിട്ടീഷ് ഭരണകൂടം സാന്താളുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട ധാരണകളെ മാനിച്ചു.
        4. സിധോ, കാൻഹു എന്നിവരായിരുന്നു ഈ കലാപത്തിന് നേതൃത്വം നൽകിയത്.
          ഏഷ്യയും യൂറോപ്പും തമ്മിലുള്ള കരമാർഗ്ഗ വ്യാപാര ബന്ധത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ ഏതു വർഷമാണ് തുർക്കികൾ പിടിച്ചടക്കിയത്?