App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 318 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.
  2. കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്
  3. ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
  4. ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നതിനെക്കുറിച്ച് പറയുന്നു

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 318(1) - ചതിക്കൽ [cheating ] [Sec 420 IPC]

    • ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.

    • കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്

    • Eg. മുക്കുപണ്ടം പണയം വയ്ക്കുന്നത്

    • സെക്ഷൻ 318(2) - ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ

    • സെക്ഷൻ 318(3) - നിയമപ്രകാരമോ , നിയമപരമായ കരാറിലൂടെയോ സംരക്ഷിക്കാൻ കുറ്റവാളി ബാധ്യസ്ഥനായ ഒരു വ്യക്തിയുടെ താല്പര്യത്തെ വഞ്ചിക്കുക

    • ശിക്ഷ - 5 വർഷത്തെ തടവ് , പിഴ , രണ്ടും കൂടി

    • സെക്ഷൻ 318(4) - ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നത്

    • ഉദാ: വിലപ്പെട്ട ഒരു സെക്യൂരിറ്റി ആയി മാറാൻ സാധ്യതയുള്ള ഒപ്പിട്ടതോ സീൽ ചെയ്തതോ ആയ വസ്തുക്കളെ മാറ്റം വരുത്തുകയോ, നശിപ്പിക്കുകയോ ചെയ്യുന്നത്

    • ശിക്ഷ - 7 വർഷം വരെയാകാവുന്ന തടവും പിഴയും


    Related Questions:

    വസ്ത്രം അഴിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    നിയമാനുസൃതം വിവാഹമെന്ന വിശ്വാസത്തെ കബളിപ്പിച്ച് പുരുഷൻ ഉണ്ടാക്കുന്ന സഹവാസത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

    താഴെപറയുന്നവയിൽ BNS സെക്ഷൻ 75 പ്രകാരം ലൈംഗിക പീഡനത്തിന് കുറ്റക്കാരൻ ആകുന്ന സാഹചര്യങ്ങൾ ഏതെല്ലാം ?

    1. ഇഷ്ടപ്പെടാത്തതും സ്പഷ്ടവുമായ ശാരീരിക സമ്പർക്കം
    2. ലൈംഗിക സംതൃപ്തിക്കായി ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്യുക
    3. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കൽ
    4. ലൈംഗിക ചുവയോടു കൂടിയ പരാമർശങ്ങൾ
      സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
      ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?