Challenger App

No.1 PSC Learning App

1M+ Downloads

പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശിരസ്സ്, ഉടൽ, വാൽ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്.
  2. ഇവ ചലനശേഷിയില്ലാത്ത സൂക്ഷ്‌മകോശങ്ങളാണ്
  3. പുംബീജങ്ങളുടെ ഉൽപ്പാദനത്തിന് ശരീരതാപനിലയേക്കാൾ കൂടിയ താപനില സഹായകമാണ്.

    Aഒന്ന് തെറ്റ്, മൂന്ന് ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    B. ഒന്ന് മാത്രം ശരി

    Read Explanation:

    പുംബീജം

    • പുംബീജങ്ങൾ (Sperms) ചലനശേഷിയുള്ളവയാണ്.
    • സൂക്ഷ്‌മകോശങ്ങളാണെങ്കിലും അവയ്ക്ക് ശിരസ്സ്, ഉടൽ, വാൽ എന്നിങ്ങനെ തരംതിരിക്കാവുന്നഭാഗങ്ങളുണ്ട്.
    • വാലുപയോഗിച്ചാണ് ഇവ ചലിക്കുന്നത്.
    • ഇതിനാവശ്യമായ ഊർജം നൽകുന്നത് ഉടൽ ഭാഗത്തെ മൈറ്റോകോൺഡ്രിയകളാണ്.
    • പിതൃക്രോമസോമുകളടങ്ങിയ ന്യൂക്ലിയസ് ശിരസ്സിൽ കാണപ്പെടുന്നു

    • ഉദരാശയത്തിനു പുറത്ത് വൃഷണസഞ്ചികളിലായി കാണപ്പെടുന്ന ഒരു ജോഡി വൃഷണങ്ങളിലാണ് പുംബീജങ്ങൾ രൂപപ്പെടുന്നത്.
    • പുരുഷലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോൺ (Testosterone) ഉൽപ്പാദിപ്പിക്കുന്നതും വൃഷണങ്ങളാണ്.
    • പുംബീജങ്ങളുടെ ഉൽപ്പാദനത്തിന് ശരീരതാപനിലയേക്കാൾ കുറഞ്ഞ താപനില (35-36 ഡിഗ്രി സെൽഷ്യസ്) സഹായകമാണ്.
    • ഈ താപനില നില നിർത്താൻ സഹായിക്കുന്നത് വൃഷണസഞ്ചികളാണ്.
    • പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൾപ്പെടെയുള്ള ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന സ്രവത്തോടൊപ്പം പുംബീജകോശങ്ങൾ ലിംഗത്തിലെത്തുകയും പുറത്തേക്കു സ്രവിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് ശുക്ലവിസർജനം

    Related Questions:

    പുംബീജത്തിൽ പിതൃക്രോമസോമുകളടങ്ങിയ ന്യൂക്ലിയസ് കാണപ്പെടുന്നത്?
    രക്തത്തിൽ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ളോബിൻ്റെയോ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് :
    'മാതൃശരീരത്തിൽനിന്നു മുകുള'ങ്ങൾ രൂപപ്പെടുന്നു. വളർച്ചയെത്തുമ്പോൾ ഇവ ശരീരത്തിൽനിന്ന് വേർപെട്ട് പുതിയ ജീവിയാകുന്നു.ഈ പ്രത്യുല്പാദന രീതി അറിയപ്പെടുന്നത്?
    പുംബീജത്തിന് ചലനത്തിന് ആവശ്യമുള്ള ഊർജം നൽകുന്നത് :

    സിക്താണ്ഡ(Zygote)വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ബീജസംയോഗത്തിലൂടെ രൂപപ്പെടുന്നു
    2. അനേകം പുംബീജങ്ങൾ അണ്ഡവുമായി കൂടിച്ചേർന്നാണ് സിക്താണ്ഡം രൂപം കൊള്ളുന്നത്
    3. ഒറ്റക്കോശമായ സിക്താണ്ഡം വിഭജനത്തിലൂടെ നിരവധി കോശങ്ങളുള്ള ഭ്രൂണമായി മാറുന്നു.