Challenger App

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലംതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തിരുവനന്തപുരത്ത്‌ സംസ്കൃതകോളേജ്‌, ആയൂര്‍വേദ കോളേജ്‌ എന്നിവ സ്ഥാപിച്ച രാജാവ്‌
  2. ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ്‌ വൈസ്രോയി വെല്ലസ്ലി പ്രഭുവാണ്.
  3. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ പണികഴിപ്പിച്ച ഭരണാധികാരി.
  4. പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ആരംഭിച്ച രാജാവ്‌.

    A2, 3 ശരി

    Bഎല്ലാം ശരി

    C1, 3, 4 ശരി

    D2, 4 ശരി

    Answer:

    C. 1, 3, 4 ശരി

    Read Explanation:

    1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ശ്രീമൂലം തിരുനാൾ മഹാരാജാവ്. വിശാഖം തിരുനാൾ (1880-1885) മഹാരാജാവിനു ശേഷമാണ്‌ അദ്ദേഹം അധികാരം ഏറ്റെടുത്തത്. തിരുവനന്തപുരത്ത്‌ സംസ്കൃതകോളേജ്‌, ആയൂര്‍വേദ കോളേജ്‌ എന്നിവ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ്‌ വൈസ്രോയി കഴ്സൺ പ്രഭുവായിരുന്നു. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ പണികഴിപ്പിച്ചത് ശ്രീമൂലം തിരുനാളിൻ്റെ കാലഘട്ടത്തിലാണ്. പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ആരംഭിച്ച രാജാവും ശ്രീമൂലം തിരുനാൾ ആണ്.


    Related Questions:

    തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ആരംഭിച്ച രാജാവ്‌ ?
    The ruler of Travancore who abolished slavery is?
    പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി ഉത്തരവു പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
    ധർമ്മരാജ പണി കഴിപ്പിച്ച നെടുംകോട്ട ടിപ്പു സുൽത്താൻ ആക്രമിച്ചത് ഏത് വർഷം ?
    ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ആരാണ് ?