Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കിഴക്കൻ തീര സമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് :

  1. അറബിക്കടലിനും പൂർവഘട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു
  2. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
  3. ഡെൽറ്റ രൂപീകരണം നടക്കുന്നു
  4. കോറമാണ്ഡൽ തീരസമതലം, വടക്കൻ സിർക്കാർസ് തീരസമതലം എന്നിങ്ങനെ തിരിക്കാം

    Aഒന്നും മൂന്നും ശരി

    Bഒന്നും രണ്ടും ശരി

    Cഇവയൊന്നുമല്ല

    Dമൂന്നും നാലും ശരി

    Answer:

    D. മൂന്നും നാലും ശരി

    Read Explanation:

    • ഇന്ത്യയുടെ തീര സമതലത്തെ കിഴക്കൻ തീരസമതലം, പടിഞ്ഞാറൻ തീരസമതലം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

     കിഴക്കൻ തീരസമതലം:

    • ബംഗാൾ ഉൾക്കടലിനും പൂർവഘട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു
    • സുന്ദരവനപ്രദേശം മുതൽ കന്യാകുമാരിവരെ വ്യാപിച്ചിരിക്കുന്നു
    •  വീതി താരതമ്യേന കൂടുതൽ.
    • കോറമണ്ഡൽ തീരസമതലം, വടക്കൻസിർകാർസ് തീരസമതലം എന്നിങ്ങനെ
      തരംതിരിക്കപെട്ടിരിക്കുന്നു
    •  ഡെൽറ്റ് രൂപീകരണം നടക്കുന്നു.

    പടിഞ്ഞാറൻ തീരസമതലം:

    • അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു
    •  റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരിവരെ വ്യാപിച്ചിരിക്കുന്നു
    • താരതമ്യേന വീതി കുറവ്.
    • ഗുജറാത്ത് തീരസമതലം, കൊങ്കൺതീരസമതലം, മലബാർ തീരസമതലം എന്നിങ്ങനെ തരംതിരിക്കപെട്ടിരിക്കുന്നു.
    • കായലുകളും , അഴിമുഖങ്ങളും കാണപ്പെടുന്നു.അഴിമുഖങ്ങളും

     


    Related Questions:

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന സംസ്ഥാനം ഏത് ?
    ലാവ തണുത്തുറഞ്ഞുണ്ടായ പീഠഭൂമിയേത് ?

    താഴെ തന്നിട്ടുള്ള ജോഡികളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    1. നന്ദാദേവി - ഹിമാദ്രി
    2. ഡാർജിലിംഗ് - ഹിമാചൽ
    3. ഡെറാഡൂൺ - സിവാലിക്ക്

      താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

      1. അക്ഷാംശസ്ഥാനം
      2. ഭൂപ്രകൃതി 
      3. സമുദ്രസാമീപ്യം 
      4. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 
        ഇന്ത്യയിലെ ഉത്തരപര്‍വ്വത മേഖലയിലുടനീളം കാണപ്പെടുന്ന മണ്ണിനം ഏത് ?