App Logo

No.1 PSC Learning App

1M+ Downloads

കുറിച്യ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ ഏത് ?

  1. 1812-ലാണ് കുറിച്യ ലഹള ഉണ്ടായത്.
  2. വയനാട് ജില്ലയിലെ കുറിച്യ-കുംഭാര വിഭാഗത്തിൽപ്പെട്ടവർ ആണ് ലഹളക്ക് നേതൃത്വം നല്കിയത്.
  3. പ്രധാന നേതാവ് രാമനമ്പി ആയിരുന്നു.
  4. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിൽ നടപ്പിലാക്കിയ ജനവിരുദ്ധ നികുതി നയങ്ങൾക്കെതിരെ നടത്തിയ ലഹള.

    Ai, iii, iv ശരി

    Bi, ii ശരി

    Cii, iv ശരി

    Di മാത്രം ശരി

    Answer:

    A. i, iii, iv ശരി

    Read Explanation:

    കുറിച്യർ കലാപം:

    • കുറിച്യർ കലാപം നടന്ന വർഷം : 1812 മാർച്ച് 25

    • വടക്കൻ വയനാട്ടിൽ നടന്ന ഒരു കാർഷിക കലാപമായിരുന്നു കുറിച്യർ കലാപം

    • ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപമാണ് കുറിച്യർ കലാപം

    • കുറിച്യർ കലാപത്തിന് നേതൃത്വം നൽകിയത് : രാമൻ നമ്പി

    • കുറിച്യർ കലാപത്തിൻ്റെ മുദ്രാവാക്യം : “വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക

    • ബ്രിട്ടീഷുകാരുടെ നികുതി വ്യവസ്ഥയ്ക്കെതിരെ നടന്നതായിരുന്നു കുറിച്യർ ലഹള

    • കുറിച്യർ കലാപത്തിൽ കുറിച്യറെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗമാണ് കുറുമ്പർ

     

    കുറിച്യർ കലാപത്തിൻ്റെ  കാരണങ്ങൾ:

    • ബ്രിട്ടീഷുകാർ അധിക നികുതി ചുമത്തിയത്

    • നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്

    • നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്

    • പ്ലാക്ക ചന്തു, ആയിരം വീട്ടിൽ കൊന്തപ്പൻ, രാമൻ നമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും, മറ്റൊരു പ്രമുഖ നേതാവായ വെൺകലോൺ കേളുവിനേ തൂക്കിലേറ്റുകയും ചെയ്തു. 

    • വയനാട്ടിലെ ആദിവാസി വിഭാഗങ്ങളായ കുറിച്യർ, കുറുമ്പർ എന്നിവരുടെ കയ്യിൽ നിന്നും നികുതിയായി സാധനങ്ങൾ ആയിരുന്നു ബ്രിട്ടീഷുകാർ വാങ്ങിക്കൊണ്ടിരുന്നത്. 

    • എന്നാൽ ഇവരുടെ കയ്യിൽ നിന്നും നികുതിപ്പണം ആയി വാങ്ങിക്കാൻ ബ്രിട്ടീഷുകാർ പുതുതായി ഉത്തരവിറക്കി. 

    • ഇതിനെതിരെ കുറിച്യർ വിഭാഗം നടത്തിയ കലാപമാണ്  കുറിച്യർ കലാപം എന്നറിയപ്പെടുന്നത്.

    •  തോമസ് വാർഡൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഈ നികുതിഭാരം ഇവർക്കിടയിൽ അടിച്ചേൽപ്പിച്ചത്

    • സുൽത്താൻബത്തേരിയിലും മാനന്തവാടിയിലും ഉണ്ടായിരുന്ന ബ്രിട്ടീഷ് സേനയെ കുറിച്യർ വിഭാഗക്കാർ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. 

    • എന്നാൽ ബ്രിട്ടീഷുകാർ കേരളം വഴിയും മൈസൂർ വഴിയും ആദിവാസി വിഭാഗങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തെ അയച്ചു. 

    • ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി മലബാറിൽ പൊട്ടിപ്പുറപ്പെട്ട ആദ്യകാല കലാപങ്ങളിൽ ഏറ്റവും ഒടുവിലത്തേത് എന്ന് പറയാവുന്ന കലാപമാണ് കുറിച്യർ കലാപം 

    • 1812 മാർച്ച് 25ന്, മല്ലൂർ എന്ന സ്ഥലത്ത് വെച്ച് കുറിച്യരും കുറുമ്പരും ഒരു സമ്മേളനം കൂടി.

    • ബ്രിട്ടീഷുകാരെ എങ്ങനെയും പരാജയപ്പെടുത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ഒരു സമ്മേളനം കൂടിയത്. 

    • എന്നാൽ ബ്രിട്ടീഷുകാർ ഇവരുടെ കലാപം അടിച്ചമർത്തി. 

    • 1812 മെയ് 8ന് കുറിച്യർ കലാപം അടിച്ചമർത്തപ്പെട്ടു

    • "ഒരു മാസം കൂടി പിടിച്ചു പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിൽ ആയേനെ" എന്ന് കുറിച്യർ കലാപത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് :  ടി എച്ച് ബാബർ

    • “കുറിച്യരുടെ ജീവിതവും സംസ്കാരവും” എന്ന പുസ്തകം രചിച്ചത് : കുമാരൻ വയലേരി


    Related Questions:

    The famous revolt in the history of Kerala which was organized by tribal people was ?
    മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പുവെച്ച വ്യക്തിയാര്?
    "Vaikom Satyagraha is a movement to purify caste by riddling it of its most pernicious result". Who said this?
    ചാന്നാർ കലാപം നടന്ന വർഷം :
    The year of Colachal battle: