App Logo

No.1 PSC Learning App

1M+ Downloads

സർവ്വരാജ്യ സഖ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് നിലവിൽ വന്നത്.
  2. തിയോഡോർ റൂസ്വെൽറ്റ് ആണ് സർവ്വരാജ്യ സഖ്യം എന്ന ആശയം മുന്നോട്ട് വെച്ചത്
  3. 1919 ജൂൺ 28ന് നിലവിൽ വന്നു
  4. ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.

    Aഎല്ലാം

    Bi മാത്രം

    Ciii, iv എന്നിവ

    Di, iv എന്നിവ

    Answer:

    D. i, iv എന്നിവ

    Read Explanation:

    സർവ്വരാജ്യ സഖ്യം (League of Nations)

    • ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയായ വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് സർവ്വരാജസഖ്യം നിലവിൽ വന്നത്.
    • വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം : 1919
    • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്.
    • അതിനാൽ തന്നെ വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
    • 1919 ജൂൺ 28ന് സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്നു
    • 1920 ജനുവരി 10നാണ് സർവ്വരാജ്യസഖ്യം നിലവിൽ വന്നത്.
    • ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
    • സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ : ജെയിംസ് എറിക് ഡ്രമണ്ട്
    • സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ : സീൻ ലെസ്റ്റർ
    • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക എന്നതായിരുന്നു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യം.
    • എന്നാൽ ഈ ലക്ഷ്യത്തിൽ സർവരാജ്യസഖ്യം പരാജയപ്പെടുകയും,രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
    • രണ്ടാം ലോകമഹായുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന് പകരം നിലവിൽ വന്ന സംഘടന : ഐക്യരാഷ്ട്രസഭ
    • ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്നത് : ലീഗ് ഓഫ് നേഷൻസ്

     


    Related Questions:

    പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന :
    പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മുൻകൂട്ടി കണ്ടറിഞ്ഞ് ഏഷ്യൻ രാജ്യങ്ങൾക്ക് സൂചന നൽകുന്നതിനായി WMO യുടെ നോഡൽ സെന്ററായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏത്‌ ?
    The Seventeenth SAARC Summit was held at :

    പുറംപണി (outsourcing ) യുമായി ബന്ധമില്ലാത്തത് ഏത് ?

    1. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ
    2. സേവന മേഖല
    3. ആഗോളവൽക്കരണം
    4. ഭൂപരിഷ്കരണം
      2022-ൽ ഒരു ലക്ഷം ഡോളറിന്റെ ലിപ്മാന്‍ പുരസ്‌കാരം നേടിയ ഇന്ത്യയിലെ സംഘടന ?