App Logo

No.1 PSC Learning App

1M+ Downloads

സോഷ്യൽ ജസ്റ്റിസ് ബെഞ്ചിനെ സംബന്ധിച്ച് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?

  1. 2015ലാണ് സോഷ്യൽ ജസ്റ്റിസ് ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി വിജ്ഞാപനം പുറപ്പെടുവിച്ചത്
  2. സുപ്രിംകോടതിയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ‘സാമൂഹിക നീതി’യുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യുന്നതിനാണ് ബെഞ്ച് രൂപീകരിച്ചത്
  3. 2016 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ടി.എസ് ടാക്കൂർ സാമൂഹ്യനീതിബെഞ്ചിനെ റദ്ദ് ചെയ്തു.
  4. 2018ൽ ജസ്റ്റിസ് ജെ എസ് ഖേഹാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോൾ ബെഞ്ചിനെ വീണ്ടും പുനരുജീവിപ്പിച്ചു

    Aii തെറ്റ്, iv ശരി

    Bi, iv ശരി

    Cii, iii ശരി

    Dഎല്ലാം ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    സോഷ്യൽ ജസ്റ്റിസ് ബഞ്ച്

    • 2014 ഡിസംബറിൽ ജസ്റ്റിസ് എച്ച്‌എൽ ദത്തു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആയിരിക്കെ, സാമൂഹ്യനീതി ബെഞ്ച് എന്നറിയപ്പെടുന്ന പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
    • സുപ്രിംകോടതിയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ‘സാമൂഹിക നീതി’യുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യുന്നതിനാണ് ബെഞ്ച് രൂപീകരിച്ചത്.
    • ജസ്റ്റിസ് മദൻ ബി ലോകൂർ, ജസ്റ്റിസ് യു യു ലളിത് എന്നിവരാണ് 2014 ഡിസംബർ 12ന് രൂപീകരിച്ച ആദ്യ സാമൂഹ്യനീതി ബെഞ്ചിൽ ഉണ്ടായിരുന്നത്.
    • 2016 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ടി.എസ് ടാക്കൂർ സാമൂഹ്യനീതിബെഞ്ചിനെ റദ്ദ് ചെയ്തു.
    • എന്നാൽ 2017ൽ ജസ്റ്റിസ് ജെ എസ് ഖേഹാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോൾ ബെഞ്ചിനെ വീണ്ടും പുനരുജീവിപ്പിച്ചു

    Related Questions:

    Name the Lok Sabha speaker who had formerly served as a Supreme Court judge?
    ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് ?
    2025 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളി ?
    The Chief Justice of India holds the post till...
    The unlawful detention of a person is questioned by the writ of