App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ നികുതി.

2. ന്യൂസീലൻഡാണ് ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ നികുതി. ആഗോളതാപനത്തിന് ഒരു പ്രധാന കാരണം കാർബൺഡയോക്സൈഡിന്റെ അമിതമായ പുറത്തുവിടലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിന്റെ അളവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആഗോള തലത്തിൽ 'കാർബൺ നികുതി' എന്ന പുതിയ ഒരു നികുതി സമ്പ്രദായം നിലവിൽ വന്നത്. ന്യൂസീലൻഡാണ് ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം


Related Questions:

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ആസ്‌ഥാനം ?

ഭൂമിയിൽ നിന്നും തിരികെ പോകുന്ന ഹരിത കിരണങ്ങൾ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസത്തെ പറയുന്ന പേരാണ്?

ലോകത്തിലെ ഏറ്റവും പ്രശ്‌നകരമായ ജല കളകൾ ഏത് ?

ഭൂമിയുടെ താഴ്ന്ന പ്രദേശങ്ങളിൽ ഖരമാലിന്യങ്ങൾ വലിയ തോതിൽ നീക്കം ചെയ്യുകയും പിന്നീട് അത് ഭൂമിയിൽ മൂടുകയും ചെയ്യുന്നു ഇതിനെ എന്ത് വിളിക്കുന്നു ?

The highest Biological Oxygen Demand (BOD) can be expected in ____________ ?