Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Read Explanation:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന വന്യമൃഗങ്ങൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തിൽ പെട്ടവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.


Related Questions:

2021 ലെ കോപ് സമ്മേളനവേദി ഏതായിരുന്നു?
The Disaster Management Act, 2005 received the assent of The President of India on ?
In which year was Greenpeace India established?
കാശിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
പ്രകൃതി സംരക്ഷണം, ജൈവ കൃഷി, കർഷകരുടെ അവകാശങ്ങൾ, വിത്തു സംരക്ഷണം എന്നിവയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ' നവധാന്യ' എന്ന സംഘടന നിലവിൽ വന്ന വർഷം ഏതാണ് ?