App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.

2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.

3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.

A1,2,3

B2,3

C1,3

D1,2

Answer:

B. 2,3

Read Explanation:

🔹നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ് ആണവറിയാക്റ്റർ. ഇത് സ്ഥാപിക്കുന്ന നിലയത്തെ ആണവനിലയം എന്ന് വിളിക്കുന്നു. 🔹ഏകദേശം 54 ഓളം ആണവനിലയങ്ങളും 92 ഓളം ആണവറിയാക്ടറുകളും സ്ഥിതിചെയ്യുന്ന അമേരിക്കയാണ് ലോകത്തിലെ ഏറ്റവും അധികം ആണവനിലയങ്ങൾ ഉള്ള രാജ്യം. 🔹നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു. 🔹ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം താരാപൂർ ആണ്,എന്നാൽ പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലെ കല്‍പ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്


Related Questions:

യുഎൻന്റെ കീഴിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ വേണ്ടി രൂപം കൊണ്ട സംഘടന ഇവയിലേതാണ്?

REDD Plus Programme is concerned with which of the following?

Which of the following declares the World Heritage Sites?

Silviculture is the management of-

Shailesh Nayak Committee is related to which of the following?