App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ദക്ഷിണഭാരതത്തിൽ 4 -ആം ശതകത്തിൽത്തന്നെ ഭക്തിപ്രസ്ഥാനം ആരംഭിച്ചിരുന്നു

2.തമിഴ്നാട്ടിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് നായനാർമാരും ആഴ്‌വാർമാരുമാണ്.

3.നായനാർമാർ ശിവസ്തുതികൾ രചിക്കുകയും ശൈവഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.

4.ആഴ്‌വാർമാർ വിഷ്ണു സ്തുതികൾ രചിക്കുകയും വിഷ്ണു ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.

A1,2,3,4

B1,3

C2,3,4

D1,3,4

Answer:

A. 1,2,3,4

Read Explanation:

  • ഭക്തിപ്രസ്ഥാനത്തിൻ്റെ ഉത്ഭവം ദക്ഷിണഭാരതത്തിൽ ആണ്
  • നാലാം ശതകത്തിൽത്തന്നെ ദക്ഷിണഭാരതത്തിൽ ഉൽഭവിച്ച്,ക്രമേണ ഉത്തരേന്ത്യയിലേക്ക് വ്യാപിക്കുകയായിരുന്നു ഭക്തിപ്രസ്ഥാനം.
  • ഭക്തിപ്രസ്ഥാനത്തിൻ്റെ ഉത്ഭവസ്ഥാനം ആയി കണക്കാക്കുന്ന പ്രാചീന തമിഴ്നാട്ടിൽ (തമിഴകം) അതിന് നേതൃത്വം നൽകിയത് നായനാർമാരും ആഴ്‌വാർമാരുമാണ്.
  • ശിവഭക്തന്മാരായി ദക്ഷിണാപഥത്തിൽ പ്രാചീനകാലത്തുണ്ടായിരുന്ന അറുപത്തിമൂന്ന് വ്യക്തികളാണ് നായനാർമാർ എന്നറിയപ്പെടുന്നത്.
  • നായനാർമാർ ശിവസ്തുതികൾ രചിക്കുകയും ശൈവഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.
  • നായനാർമാരുടെ വിവിധ കാലഘട്ടങ്ങളിൽ ഉള്ള രചനകളെ സംഗ്രഹിച വിശുദ്ധഗ്രന്ഥം  തിരുമുറൈ എന്ന് അറിയപ്പെടുന്നു.
  • തെക്കേ ഇന്ത്യയിലെ 12 വിഷ്ണുഭക്തന്മാരായ സന്ന്യാസിമാരായിരുന്ന കവികളാണ് ആഴ്‌വാർമാരായി അറിയപ്പെട്ടിരുന്നത്.
  • ആഴ്‌വാർമാർ വിഷ്ണു സ്തുതികൾ രചിക്കുകയും വിഷ്ണു ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.
  • ഇവരുടെ സാഹിത്യകൃതികളുടെ മൊത്തം ശേഖരത്തെ നാലായിരം ദിവ്യപ്രബന്ധങ്ങൾ എന്നു വിളിക്കുന്നു.

Related Questions:

'നവരാത്രി' ഏത് ദേവതയുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?
ഹൈന്ദവവിശ്വാസമനുസരിച്ച് വസന്തകാലത്തെ വരവേൽക്കാൻ ആഘോഷിക്കുന്ന ഉത്സവം ഏത് ?
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?
ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടുന്നത് ?
കൊടിമരത്തിൻ്റെ മധ്യ ഭാഗം ഏതു ഭാഗത്തെ കുറിക്കുന്നു ?