App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കണമെന്നാവശ്യപ്പെടുന്ന ക്യോട്ടോ പ്രോട്ടോകോൾ (Kyoto Protocol) 1997 ഡിസംബർ 11 നാണ് അംഗീകരിക്കപ്പെട്ടത്.

2.ക്യോട്ടോ പ്രോട്ടോകോൾ  2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തിൽ വന്നത്.

3.ക്യോട്ടോ പ്രോട്ടോകോളിന്റെ  ആദ്യ കാലാവധി 31/12/ 2012 ൽ  അവസാനിച്ചു. 

4.ക്യോട്ടോ പ്രോട്ടോകോളിന്റെ  രണ്ടാമത്തെ കാലാവധി 2020 ഓടെ അവസാനിച്ചു.

A1,2

B2,3,4

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

കാലാവസ്ഥാവ്യതിയാനത്തെ കുറയ്ക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പദ്ധതിയാണ് ക്യോട്ടോ പ്രൊട്ടോക്കോൾ[6]. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. ക്യോട്ടോ പ്രോട്ടോകോൾ 2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തിൽ വന്നത്.ക്യോട്ടോ പ്രോട്ടോകോളിന്റെ ആദ്യ കാലാവധി 31/12/ 2012ൽ അവസാനിച്ചു.രണ്ടാമത്തെ കാലാവധി 2020-ഓടെയും അവസാനിച്ചു.


Related Questions:

ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവിയവുമായ ഘടകങ്ങൾഉൾപ്പെട്ടതാണ് ഒരു :

മറുപിള്ള തടസ്സം മറികടക്കാൻ കഴിയുന്ന ആന്റിബോഡിയാണ് .....

ലോകാരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്ന്?

മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

ഇവയിൽ ഏതാണ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നത്?

  1. അണുബാധകൾ
  2.  നിശബ്ദമായ മ്യൂട്ടേഷൻ
  3. ജീവിത ശൈലി
  4. ജനിതക വൈകല്യങ്ങൾ