App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Read Explanation:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന വന്യമൃഗങ്ങൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തിൽ പെട്ടവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.


Related Questions:

‘Alpine Plant species’, which are critically endangered have been discovered in which state?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ്ദേശീയോദ്യാനം.

2.ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

3.ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്,1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു

Silviculture is the management of-

ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ ഏതാണ് "മരങ്ങളെ ആലിംഗനം ചെയ്യുക" എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്?

The Atomic Energy Act came into force on ?