Question:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തെർലായി,കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

2. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.

3.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് വളപട്ടണം പുഴയ്ക്കു കുറുകെയാണ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് വളപട്ടണം പുഴയ്ക്കു കുറുകെയാണ്. തെർലായി, കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.


Related Questions:

പാമ്പാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി.

2.കാവേരി നദിയാണ്  പതനസ്ഥാനം.

3. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1.കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.

2.കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടത്തുന്ന നദി.

3.ബേപ്പൂരിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി.

4.കേരളത്തിലെ 4 ജില്ലകളിലൂടെ ഒഴുകുന്ന നദി

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പീരുമേടിലെ പുളച്ചിമലയിലാണ്‌ പമ്പാ നദി ഉത്ഭവിക്കുന്നത്.

2.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലൂടെ ആണ് പമ്പാ നദി ഒഴുകുന്നത്.

3.166 കിലോമീറ്റർ ആണ് പമ്പാ നദിയുടെ നീളം.

4.കക്കി അണക്കെട്ട്  പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്.

കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?

പെരിങ്ങൽകൂത്ത് ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?