App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം?

  1. കുളച്ചൽ യുദ്ധം നടന്നത് 1748 ലാണ്
  2. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചു സൈന്യത്തെ പരാജയപ്പെടുത്തി
  3. കേരളത്തിൽ ആദ്യമായി എത്തിയ വിദേശശക്തി ഡച്ചുകാരായിരുന്നു
  4. ഡച്ചു ഗവർണ്ണർ ആയിരുന്ന വാൻറിഡിൻ്റെ നേത്യത്വത്തിലാണ് 'ഹോർത്തുസ് മലബാറിക്കസ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്

    A1, 3 ശരി

    B4 മാത്രം ശരി

    C2, 4 ശരി

    Dഎല്ലാം ശരി

    Answer:

    C. 2, 4 ശരി

    Read Explanation:

    കുളച്ചൽ യുദ്ധം :

    • മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം

    • ഏഷ്യലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം

    • കുളച്ചൽ യുദ്ധം നടന്ന വർഷം - 1741

    • കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ കീഴടക്കിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്

    • ഡിലനോയ് പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' ത്തീർന്നു.

    • നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി.

    ഹോർത്തുസ് മലബാറിക്കൂസ്

    • കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ആദ്യപുസ്‌തകം

    • 'മലബാറിന്റെ ഉദ്യാനം' എന്നും ഈ പുസ്തകം അറിയപ്പെടുന്നു 

    • ലത്തീൻ ഭാഷയിലാണ് ഈ പുസ്‌തകം രചിക്കപ്പെട്ടത്   

    • 1678 മുതൽ 1693 വരെയുള്ള കാലഘട്ടത്തിൽ നെതർലൻ‌ഡ്‌സിലെ ആംസ്റ്റർ ഡാമിൽ നിന്നു 12 വാല്യങ്ങളായാണ് ഈ പുസ്‌തകം പുറത്തിറങ്ങിയത്‌.

    • ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കീഴിൽ കൊച്ചിയിൽ ഗവർണറായിരുന്ന അഡ്‌മിറൽ വാൻ റീഡാണ് ഈ ഗ്രന്ഥരചനയ്ക്ക് നേതൃത്വം നൽകിയത്.

    • കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ, രംഗഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് തുടങ്ങിയ തദ്ദേശീയ പണ്ഡിതർ ഗ്രന്ഥരചനയിൽ നിർണായകസംഭാവനകൾ നൽകി.

    • സസ്യജാലങ്ങളെ തരംതിരിച്ച് ചിത്രങ്ങളും പ്രാദേശിക പേരുകളും രേഖപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥത്തിനു വേണ്ടിയാണ് മലയാളലിപികൾ ആദ്യമായി അച്ച ടിച്ചത്.

    • കാൾ ലിനേയസിനെ വളരെയധികം സ്വാധീനിച്ച പുസ്‌തകങ്ങളിലൊന്നാണിത്.

    NB : കേരളത്തിൽ ആദ്യമായി എത്തിയ വിദേശശക്തി - പോർച്ചുഗീസുകാർ


    Related Questions:

    മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?

    1. 1939 ൽ കെ. പി. സി. സി പ്രസിഡണ്ടായിരുന്നു
    2. 1930 ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു
    3. അൽ അമീൻ പത്രത്തിൻ്റെ സ്ഥാപകനായിരുന്നു.
    4. ഫോർവേഡ് ബ്ലോക്കിന്റെ കേരള ഘടകം പ്രസിഡണ്ടായിരുന്നു.
      സുൽത്താൻ ബത്തേരി വാച്ച് ടവർ നിർമ്മിച്ചത് ആരാണ് ?
      മഹാത്മാഗാന്ധി സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?
      അടുത്തിടെ സാമൂഹിക പരിഷ്കർത്താവ് സി. കേശവൻ്റെ വെങ്കല പ്രതിമ സ്ഥാപിച്ചത് എവിടെ ?
      The TPSC was renamed into Kerala Public Service Commission in ?