Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായവ ഏതെല്ലാം?

  1. ഒരു കിലോഗ്രാം മാസുളള ഒരുപദാർത്ഥത്തിന്റെ താപനില 1K ഉയർത്താൻ ആവശ്യമായ താപമാണ് വിശിഷ്ടതാപധാരിത
  2. വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് J / K (ജൂൾ/കെൽവിൻ) ആണ്
  3. വിശിഷ്ടതാപധാരിത ഏറ്റവും കൂടിയ മൂലകം ഓക്സിജൻ ആണ്
  4. ജലത്തിൻറെ വിശിഷ്ടതാപധാരിത ഏറ്റവും കുറവ് കാണിക്കുന്നത് 37 ഡിഗ്രി സെൽഷ്യസിലാണ്

    Aഒന്നും രണ്ടും തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dരണ്ടും മൂന്നും തെറ്റ്

    Answer:

    D. രണ്ടും മൂന്നും തെറ്റ്

    Read Explanation:

    • വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് J / kg K (ജൂൾ/കിലോഗ്രാം കെൽവിൻ) ആണ്
    • വിശിഷ്ടതാപധാരിത ഏറ്റവും കൂടിയ മൂലകം ഹൈഡ്രോജൻ ആണ്
    • ഒരുപദാർത്ഥത്തിന്റെ താപനില 1K ഉയർത്താൻ ആവശ്യമായ താപമാണ്  താപധാരിത
    • ഒരു കിലോഗ്രാം മാസുളള ഒരുപദാർത്ഥത്തിന്റെ താപനില 1K ഉയർത്താൻ ആവശ്യമായ താപമാണ് വിശിഷ്ടതാപധാരിത
    • വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം ജലമാണ് (4200 J/kgK)

    Related Questions:

    ഒരു ദ്രാവകം അതിൻറെ ഉപരിതലത്തിനടുത്തുള്ള വായുവിൽ ബാഷ്പീകരിക്കപ്പെട്ട് ഒരു ജ്വലന മിശ്രിതം രൂപപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില അറിയപ്പെടുന്നത് ?
    താഴെക്കൊടുത്തിരിക്കുന്നവയിൽ Greek stick fracture മായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത് ഏതാണ് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വ്യക്തി ചോക്കിങ് ലക്ഷണമായി പ്രകടിപ്പിക്കുവാൻ സാധ്യത ഇല്ലാത്ത കാര്യം ഏത് ?
    താഴെപ്പറയുന്നവയിൽ "ക്ലാസ് എ ഫയറിന്" ഉദാഹരണം ഏതാണ് ?
    Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?