Challenger App

No.1 PSC Learning App

1M+ Downloads

ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?

  1. കോവിലകത്തും വാതുക്കൽ
  2. തൃശ്ശൂർ പൂരം ആരംഭിച്ചു
  3. കുളച്ചൽ യുദ്ധം നടന്നു
  4. കൂടൽ മാണിക്യക്ഷേത്രം പുതുക്കി പണിതു

    Aii മാത്രം

    Bi, iv എന്നിവ

    Civ മാത്രം

    Di, ii, iv എന്നിവ

    Answer:

    D. i, ii, iv എന്നിവ

    Read Explanation:

    കുളച്ചൽ യുദ്ധം

    • 1741 ഓഗസ്റ്റ് 10 ന് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച യുദ്ധം.
    • ഏഷ്യയിൽ ആദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ടത് ഈ യുദ്ധത്തിലാണ്.
    • യുദ്ധാനന്തരം ഡച്ച് സൈന്യാധിപൻ ആയിരുന്ന ഡിലനോയിയെ മാർത്താണ്ഡവർമ്മ തൻറെ സൈന്യാധിപൻ ആക്കി.
    • ഡിലനോയി തിരുവിതാംകൂർ സേനയ്ക്ക് വിദേശ പരിശീലനം നൽകുകയും വലിയ കപ്പിത്താൻ എന്നറിയപ്പെടുകയും ചെയ്തു.

    ശക്തൻ തമ്പുരാൻ 

    • 'രാമവർമ്മ ഒമ്പതാമൻ' എന്ന യഥാർത്ഥ പേരോട് കൂടിയ ഭരണാധികാരി.
    • ഭരണ പാടവവും ധീരതയും കാരണം 'ശക്തൻ' എന്നറിയപ്പെട്ട ഭരണാധികാരി.
    • 'കൊച്ചിയിലെ മാർത്താണ്ഡവർമ്മ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു
    • കൊച്ചി രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി.
    • 'ആധുനിക കൊച്ചിയുടെ പിതാവ്' എന്നറിയപ്പെടുന്നു.
    • തൃശ്ശൂർ പട്ടണം പണി കഴിപ്പിച്ചതിനാൽ 'തൃശ്ശൂരിന്റെ ശില്പി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
    • 'തൃശൂർ പൂര'ത്തിന് തുടക്കം കുറിച്ചതും ഇദ്ദേഹമാണ്.
    • ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യ ക്ഷേത്രം പുതുക്കി പണിത് ശക്തൻ തമ്പുരാൻ ആണ്.

    • കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിക്കുകയും, കൃത്യമായ ഭരണസംവിധാനം കൊണ്ടുവരികയും ചെയ്തു.
    • താലൂക്കുകൾക്ക് സമാനമായി കൊച്ചി രാജ്യത്തിൽ ഏർപ്പെടുത്തിയ ഭരണഘടകം ആണ് കോവിലകത്തും വാതുക്കൽ.
    • ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയ ഭരണാധികാരി
    • അദ്ദേഹത്തിൻറെ ഭരണകാലയളവിൽ നാടുനീളെ വഴികൾ വെട്ടുകയും വഴികൾക്കിരുവശവും തണലിനായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു.

    • തിരുവിതാംകൂറിൽ കാർത്തിക തിരുനാൾ ഭരണം നടത്തുമ്പോൾ കൊച്ചിരാജാവ് ആയിരുന്ന വ്യക്തി.

    Related Questions:

    1817ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
    1925 ൽ രണ്ടാം നായർ ആക്ട് പാസ്സാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
    തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയത് ആരാണ് ?

    തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലംതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. തിരുവനന്തപുരത്ത്‌ സംസ്കൃതകോളേജ്‌, ആയൂര്‍വേദ കോളേജ്‌ എന്നിവ സ്ഥാപിച്ച രാജാവ്‌
    2. ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ്‌ വൈസ്രോയി വെല്ലസ്ലി പ്രഭുവാണ്.
    3. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ പണികഴിപ്പിച്ച ഭരണാധികാരി.
    4. പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ആരംഭിച്ച രാജാവ്‌.