App Logo

No.1 PSC Learning App

1M+ Downloads

പഴശ്ശി കലാപവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

  1. കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അവകാശം പഴശ്ശിയുടെ അമ്മാവനായ കുറുമ്പ്രനാട്ട് രാജക്ക് നൽകിയത് കലാപകാരണമായി.
  2. ഗോത്രവർഗ്ഗക്കാരായ കുറിച്യരുടേയും കുറുമ്പരുടെയും സഹായം കലാപ ത്തിന് ലഭിച്ചു
  3. വയനാട്ടിലെ കോൽക്കാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ പഴശ്ശിയുടെ താവളം കണ്ടെത്തി.
  4. തിരുവിതാംകൂറിലെ രാജാവായിരുന്നു പഴശ്ശിരാജ

    Aമൂന്ന് മാത്രം ശരി

    Bഒന്നും രണ്ടും മൂന്നും ശരി

    Cഎല്ലാം ശരി

    Dഒന്ന് തെറ്റ്, നാല് ശരി

    Answer:

    B. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    • കോട്ടയം രാജവംശത്തിലെ അംഗമായിരുന്ന പഴശ്ശിരാജാവിന് അവകാശപ്പെട്ട നികുതി പിരിവ്, ബ്രിട്ടീഷുകാർ കുറുമ്പ്രനാട്ടിലെ രാജാവിന് കൈമാറിയതാണ് ഒന്നാം പഴശ്ശി കലാപത്തിന് (1793-1797) പ്രധാന കാരണം.

    • രണ്ടാം പഴശ്ശി കലാപത്തിൽ (1800-1805) പഴശ്ശിയെ ഏറ്റവുമധികം സഹായിച്ചത് കുറിച്യർ, കുറുമ്പർ തുടങ്ങിയ ഗോത്രവർഗ്ഗക്കാരായിരുന്നു. ഇവരുടെ സഹായത്തോടെയാണ് പഴശ്ശി ഒളിപ്പോര് നടത്തിയത്.

    • കോട്ടയം രാജവംശത്തിലെ അംഗമായിരുന്നു പഴശ്ശിരാജാ (കേരള വർമ്മ പഴശ്ശിരാജാ).


    Related Questions:

    കേരള ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ ആരംഭം ഏത് ശതകങ്ങളിലാണ് ?
    തമിഴിൽ രാമായണം രചിച്ചത് ആര് ?
    മധ്യകാല കേരളത്തിൽ ഉണ്ടായിരുന്ന സിറിയൻ ക്രിസ്ത്യാനികളുടെ കച്ചവട സംഘങ്ങളാണ് _____ .
    'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?
    The reign of the Perumals extended from ............. in the north to .......... in the south.