App Logo

No.1 PSC Learning App

1M+ Downloads

പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം
  2. പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിത അക്കാമ്മ ചെറിയാനാണ്
  3. സമരസേനാനി എ.ജി.വേലായുധൻ രക്തസാക്ഷിയായ സത്യാഗ്രഹം.
  4. സി.കേശവൻ ഉദ്ഘാടനം ചെയ്ത സത്യാഗ്രഹം.

    Aഇവയൊന്നുമല്ല

    B2, 3 ശരി

    Cഎല്ലാം ശരി

    D1, 3, 4 ശരി

    Answer:

    D. 1, 3, 4 ശരി

    Read Explanation:

    പാലിയം സത്യാഗ്രഹം.

    • 1947 ൽ കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യാഗ്രഹം
    • സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹമാണിത്.
    • 1947 ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.
    • സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിക്കുകയും. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപെടുകയും ചെയ്തു,
    • പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിതയാണ് കെ.കെ.കൗസല്യ.

    Related Questions:

    Identify the correct chronological order of the following social revolts of Kerala

    1.Kadakkal Samaram

    2. Kallumala Samaram

    3. Villuvandi Samaram

    4. Marumarakkal Samaram

    The Attingal revolt was started at :
    ഏത് മൈസൂർ യുദ്ധത്തിന്റെ അനന്തരഫലമാണ് രണ്ടാം പഴശ്ശി യുദ്ധം ?
    Which among the following was the centre of 'Tholviraku Samaram'?
    പഴശ്ശിരാജയെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?