Challenger App

No.1 PSC Learning App

1M+ Downloads

ഒന്നാം ഈഴവമെമ്മോറിയലും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ  ദിവാൻ സർ സി.പി രാമസ്വാമി അയ്യർ ആയിരുന്നു.
  2. ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെടുമ്പോൾ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ മഹാരാജാവ്.
  3. മഹാരാജാവ് ഈ ഹർജി കൈക്കൊള്ളുകയും,ഹർജിയിലെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്തു

    A1, 3 തെറ്റ്

    Bഎല്ലാം തെറ്റ്

    C2, 3 തെറ്റ്

    D1, 2 തെറ്റ്

    Answer:

    A. 1, 3 തെറ്റ്

    Read Explanation:

    ഈഴവ മെമ്മോറിയൽ:

    • തിരുവിതാംകൂറിൽ ഈഴവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാധിനിധ്യം ലഭിക്കുന്നതിനുവേണ്ടി സമർപ്പിച്ച നിവേദനം
    • സമർപ്പിച്ച വ്യക്തി : ഡോക്ടർ പൽപ്പു
    • സമർപ്പിച്ചത് : ശ്രീമൂലം തിരുനാളിന് 
    • സമർപ്പിക്കപ്പെട്ട തീയതി : 1896,സെപ്റ്റംബർ3
    • ഈഴവ മെമ്മോറിയൽ ഒപ്പിട്ടവരുടെ എണ്ണം : 13176
    • ഈഴവ സമുദായത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപെട്ട തങ്ങളുടെ സഹോദരങ്ങൾക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ഞങ്ങൾക്കും ലഭിക്കണമെന്ന് ഈയൊരു നിവേദനത്തിൽ പറഞ്ഞിരുന്നു.
    • ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നും, വിദ്യാഭ്യാസ സമ്പന്നരായ ഈഴവ യുവാക്കൾക്ക് സർക്കാർ സർവീസിൽ ജോലി നൽകണമെന്നും നിവേദനത്തിൽ പ്രതിപാദിച്ചിരുന്നു. 
    • ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ : ശങ്കര സുബ്ബയ്യ ആയിരുന്നു
    • എന്നാൽ ഈ മെമ്മോറിയൽ രാജാവ് അംഗീകരിച്ചില്ല. താഴ്ന്ന ജാതിക്കാർ സ്കൂളുകളിലേക്ക് എത്തിയാൽ അവിടെയുള്ള മതമൈത്രിക്ക് കോട്ടം തട്ടും എന്നതാണ് ഇതിന് കാരണമായിട്ട് ഭരണകൂടം പറഞ്ഞത്. 
    • വർഗീയ കലാപത്തിന് ഇതു വഴി വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
    • 1900 ത്തിൽ കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിച്ച സമയം രണ്ടാം ഈഴവ മെമ്മോറിയൽ അദ്ദേഹത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടു. 

    Related Questions:

    താഴെ തന്നിട്ടുള്ളവയെ കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :

    (i) ഗുരുവായൂർ സത്യാഗ്രഹം

    (ii) പാലിയം സത്യാഗ്രഹം

    (iii) ചാന്നാർ കലാപം

    (iv) കുട്ടംകുളം സമരം

    ഗുരുവായൂർ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് ഏതായിരുന്നു ?
    പുരളിമല സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?
    Paliath Achan was the Chief Minister of :
    മാഹി വിമോചന സമരത്തെ ഫ്രഞ്ചുകാർ അടിച്ചമർത്തിയത് ഏത് വർഷം ?