Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഏത് ഭരണഘടന സ്ഥാപനത്തിന്റെ ചുമതലകളെ സൂചിപ്പിക്കുന്നു ?

  • ഇംബീച്ച്മെന്റ് നടപടിക്രമങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുക.
  • രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പങ്കാളിയാവുക.
  • ഭരണഘടന ഭേദഗതി പരിഗണിക്കലും അംഗീകരിക്കലും.

Aനിയമനിർമ്മാണ സഭ

Bസുപ്രീംകോടതി

Cപാർലമെന്റ്

Dതെരഞ്ഞെടുപ്പ് കമ്മീഷൻ

Answer:

C. പാർലമെന്റ്

Read Explanation:

പാർലമെന്റ്:

  • പാർലമെന്റ് എന്ന പദം ഉടലെടുത്തത് ഫ്രഞ്ച് ഭാഷയിൽ നിന്നാണ്
  • ‘പാർലമെന്റുകളുടെ മാതാവ്’ എന്നറിയപ്പെടുന്നത് - ബ്രിട്ടീഷ് പാർലമെൻറ്. 
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാർലമെന്റ് - ആൾട്ടിംഗ് (ഐസ്ലാൻഡ്)
  • ലോകത്തിലെ ഏറ്റവും വലിയ നിയമ നിർമ്മാണ സഭ - നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന)
  • സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ് - പാകിസ്ഥാൻ
  • ഇന്ത്യൻ ഭരണഘടനയുടെ നിർവചനം അനുസരിച്ച്, പാർലമെന്റ് എന്നത്, രാഷ്ട്രപതി, ലോക്സഭാ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ്.
  • ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ പടുത്തുയർത്തിയിട്ടുള്ളത്, പാർലമെന്റ്, എന്ന ശക്തമായ അടിത്തറയിലാണ്.
  • യൂണിയനിൽ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ ലിസ്റ്റ് എന്നിവയിൽ പെടാത്ത വിഷയങ്ങളിൽ, നിയമ നിർമാണം നടത്തുന്നതിനുള്ള അധികാരം പാർലമെന്റിനാണ്.

പാർലമെന്റിന്റെ ജുഡീഷ്യൽ അധികാരങ്ങൾ :

  • ഭരണഘടനാ ലംഘനത്തിന് പാർലമെന്റിന് രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാം.
  • പാർലമെന്റിന് പ്രമേയത്തിലൂടെ ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാൻ കഴിയും
  • ഇനിപ്പറയുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യാൻ പാർലമെന്റിന് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാം:
    • സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)
    • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC)
    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ (എസ്ഇസി)
    • കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി).

Related Questions:

കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം

രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1. രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

2. രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP (ഫസ്റ്റ് - പാസ്റ്റ് - ദി - പോസ്റ്റ് സമ്പ്രദായം) സമ്പ്രദായത്തിലൂടെയാണ്.

3. രാജ്യസഭാംഗമാകണമെങ്കിൽ 35 വയസ്സ് പൂർത്തിയാകണം.

4. രാജ്യസഭയുടെ മറ്റൊരു പേരാണ് ഹൗസ് ഓഫ് ദി പീപ്പിൾ people).

ഇന്ത്യയിൽ രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം
Which Articles of the Constitution of india provide for a parliamentary form of government at the Centre?
പാർലമെന്ററി സമ്പ്രദായത്തിന്റെ സവിശേഷതകളിൽ പെടാത്തവ ഏത്/ഏവ ?