Question:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ തോത് കൂടുതലായിരിക്കും ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.

  2. ഉപരിതല ജലസ്രോതസ്സുകൾ ആയ സമുദ്രങ്ങൾ നദികൾ മറ്റ് ജലാശയങ്ങൾ എന്നിവയുടെ അടുത്തുള്ള അന്തരീക്ഷ ഭാഗങ്ങളിൽ ജലാംശം കൂടുതലായിരിക്കും.

Aഇവയൊന്നുമല്ല

Bi മാത്രം ശരി

Cii മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

അന്തരീക്ഷത്തിലെ ജലാംശം (Water in the Atmosphere)

  • ഭൂമിയോടു ചേർന്ന അന്തരീക്ഷഭാഗങ്ങളിൽ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് ജലതന്മാത്രകൾ.
  • ബാഷ്‌പീകരണ പ്രക്രിയയിലൂടെ ജലം നീരാവിയായി അന്തരീക്ഷത്തിൽ എത്തി മേഘങ്ങളുടെ രൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു 
  • അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ് എല്ലായിടത്തും എല്ലാ സമയത്തും ഒരുപോലെയല്ല.
  • ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ ബാഷ്പീകരണ ത്തോത് കൂടുതലായിരിക്കും. ഇവിടങ്ങളിലെ അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ കാണുന്നു.
  • ഉപരിതല ജലസ്രോതസ്സുകളായ സമുദ്രങ്ങൾ, നദികൾ, മറ്റു ജലാശയങ്ങൾ എന്നിവയോടടുത്തുള്ള അന്തരീക്ഷഭാഗങ്ങളിലും ജലാംശം കൂടുതലായിരിക്കും.

Related Questions:

നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?

പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചതെന്ന് ?

ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വൃക്ഷത്തിനാണ് ഹോളിവുഡ് നടൻ ഡികാപ്രിയോയുടെ പേര് നൽകിയത് ?

നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു പാളി ?