Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്നതിനെ അഭിമുഖം എന്ന് പറയുന്നു.

2.ഗവേഷകനും പ്രതി കർത്താവും തമ്മിലുള്ള വാമൊഴിയായി വിവരം ശേഖരിക്കുന്നതിനെ നിരീക്ഷണം എന്നും പറയുന്നു.



A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

D. 1ഉം 2ഉം തെറ്റാണ്.

Read Explanation:

കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്നതിനെ നിരീക്ഷണം എന്ന് പറയുന്നു. ഗവേഷകനും പ്രതി കർത്താവും തമ്മിലുള്ള വാമൊഴിയായി വിവരം ശേഖരിക്കുന്നതിനെ അഭിമുഖം എന്നും പറയുന്നു.


Related Questions:

സമൂഹശാസ്ത്രപഠനത്തിന്റെ പ്രാധാന്യം എന്തെല്ലാമാണ്?.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമുഹത്തെയും വസ്തുനിഷ്ഠമായറിയാന്‍ സഹായിക്കുന്നു.

2.വ്യക്തിയും സാമൂഹ്യസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ സഹായിക്കുന്നു.

3.സാമുഹ്യപ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു.

4.സാമൂഹികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു.

അപ്പുണ്ണി എം.ടി.വാസുദേവൻ നായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പൗരബോധം വളർത്തിയെടുക്കുവാൻ ധാർമികത അത്യാവശ്യമാണ്.

2.നന്മ-തിന്മകള്‍ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുയും കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയുമാണ് ധാര്‍മികത.

ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി സ്ഥാപിതമായ വർഷം ഏതാണ് ?

പൗരബോധം വളര്‍ത്തുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്തൊക്കെയാണ്?

1.വിവിധ വിഷയങ്ങളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറിവുകള്‍ സമൂഹത്തിനു പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്നു.

2.മത്‌സര ബുദ്ധി, വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള പ്രാധാന്യം എന്നിവയെ വളര്‍ത്തിയെടുക്കുന്നു.

3.ശാസ്ത്രസാങ്കേതികവിദ്യ സമുഹത്തിന് പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നു.

4.മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമീപനത്തിലൂടെ പൗരബോധം വളര്‍ത്തുന്നു.