Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം

2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്  ഹെൻറിച്ച് ഹെർട്സ് ആണ്.

3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി 

A1 മാത്രം

B1ഉം 2ഉം.

C2ഉം 3ഉം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഫോട്ടോഇലക്ട്രിക് പ്രഭാവം - പ്രകാശ രശ്മികൾ പൊട്ടാസ്യം ,സോഡിയം ,സിങ്ക്  തുടങ്ങിയ മൃദു ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അവയിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജിക്കപ്പെടുന്ന പ്രതിഭാസം 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് - ഹെൻട്രിച്ച് ഹെർട്സ് 

  • കണ്ടെത്തിയ വർഷം - 1887 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ 

  • ഫോട്ടോഇലക്ട്രിക് പ്രഭാവം വിശദീകരിച്ചതിന് 1921 ലെ ഭൗതികശാസ്ത്രത്തിലെ  നോബൽ സമ്മാനത്തിന് ഐൻസ്റ്റീൻ അർഹനായി 

  • സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം - ഫോട്ടോഇലക്ട്രിക് പ്രഭാവം

  • പ്രകാശത്തിന്റെ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന് വിശദീകരിക്കാൻ സാധിക്കാത്ത പ്രകാശ പ്രതിഭാസം - ഫോട്ടോഇലക്ട്രിക് പ്രഭാവം

Related Questions:

പവറിന്റെ യൂണിറ്റ് അല്ലാത്തത് ഏതാണ് ?
ഒരു വസ്തുവിന്റെ ആക്കത്തിന്റെ (momentum) മാറ്റത്തിന്റെ നിരക്ക്, ആ വസ്തുവിൽ പ്രയോഗിക്കുന്ന ബലത്തിന് നേർ അനുപാതത്തിലായിരിക്കും. ഈ നിയമം ന്യൂടണിന്റെ ഏത് നിയമമാണ്?
What will be the energy possessed by a stationary object of mass 10 kg placed at a height of 20 m above the ground? (take g = 10 m/s2)
ഒരു വസ്തുവിൽ 'F' ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ 'S' മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി :
വിഭംഗന പാറ്റേണിൽ (Diffraction pattern) മധ്യഭാഗത്തെ പ്രകാശമുള്ള സ്പോട്ട് (Central Bright Spot) ഏറ്റവും വലുതും തിളക്കമുള്ളതുമായിരിക്കും. ഇതിന് കാരണം എന്താണ്?