Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഡിഫ്തീരിയയെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉചിതമായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണ്.
  2. വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഡിഫ്തീരിയ രോഗബാധയില്‍ ടോക്സിനുകള്‍ക്കെതിരെ പ്രയോഗിക്കുന്ന ആന്റിടോക്സിനുകള്‍ രോഗബാധയേല്‍ക്കാത്ത കോശങ്ങളെ ഒരു പരിധിവരെ സംരക്ഷിക്കുന്നു എങ്കിലും രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ മരുന്നുപയോഗിച്ച് രോഗിയെ രക്ഷപ്പെടുത്താനാവില്ല. അതിനാല്‍ ഡിഫ്തീരിയയെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉചിതമായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണ്. നിപ പോലുള്ള വൈറസ് ബാധിച്ച വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് രോഗബാധയ്ക്ക് കാരണമാകും. അതിനാല്‍ വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.


    Related Questions:

    ഇൻസുലിന്റെ കുറവുമൂലമോ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന രോഗം?
    താഴെ പറയുന്നവയിൽ ഏത് തരാം ബാക്റ്റീരിയകളാണ് ക്ഷയരോഗത്തിന് കാരണമാകുന്നത് ?
    ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞു രക്തപ്രവാഹം തടസ്സപ്പെടുന്നത് കാരണം കാണപ്പെടുന്ന രോഗാവസ്ഥ ഏത് ?
    മന്ത് രോഗത്തിന് കാരണമാകുന്ന രോഗകാരികൾ ഏത് ?
    പക്ഷാഘാതം ബാധിക്കുന്ന അവയവം ഏത് ?