App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പിളർപ്പ് നടന്ന വർഷം - 1907
  2. ഡോ . റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ കൊൽക്കത്ത സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
  3. മിതവാദി വിഭാഗത്തെ നയിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത
  4. തീവ്രവാദി വിഭാഗത്തെ നയിച്ചത് - ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ 

    Ai തെറ്റ്, ii ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di, iii, iv ശരി

    Answer:

    D. i, iii, iv ശരി

    Read Explanation:

    സൂറത്ത് വിഭജനം

    • 1907-ൽ ഡോ . റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ സൂറത്ത് സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
    • 1885 മുതൽ 1905 വരെയുള്ള കാലയളവ് മിതവാദികളുടെ കാലയളവായി അറിയപ്പെട്ടിരുന്നു
    • മിതവാദികളുടെ പ്രവർത്തനത്തിൽ ഉണ്ടായ അതൃപ്തി മൂലമാണ് കോൺഗ്രസിൽ ഭിന്നിപ്പ് ഉണ്ടായത്
    • സൂറത്ത് വിഭജനം നടക്കുമ്പോള്‍ കോൺഗ്രസ് പ്രസിഡന്റ്‌ റാഷ്‌ ബിഹാരി ഘോഷ്‌ ആയിരുന്നു 
    • മിതവാദി വിഭാഗത്തെ നയിച്ചത്  ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത തുടങ്ങിയവരായിരുന്നു 
    • ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ എന്നിവർ തീവ്രവാദി വിഭാഗത്തിനെയും നയിച്ചു 
    • 1916 ൽ  തീവ്രവാദി വിഭാഗം കോൺഗ്രസിലേക്ക് മടങ്ങിവന്നു 

    Related Questions:

    താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?  

    1.ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ്സ് സമ്മേളനം നടന്നത് 1911 ഡിസംബർ  27  

    2.തീവ്രവാദികളും മിതവാദികളും ഒരുമിച്ച 1916 ലക്‌നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - എ സി  മജുംദാർ  

    3.കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനം ആദ്യമായി ഒരുമിച്ച് നടന്ന വർഷം - 1918

    1923ലെ കാകിനദ കോൺഗ്രസിൽ പങ്കെടുത്ത് ഗാന്ധിയുടെ പിന്തുണ നേടിയ സാമൂഹ്യ പരിഷ്കർത്താവ്
    At which place was a resolution declared, demanding the immediate end of British rule which was passed by the All-India Congress Committee on 8 August 1942?
    1939 ൽ സുഭാഷ് ചന്ദ്ര ബോസിനെതിരെ കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് മത്സരിച്ചത് ആരാണ് ?
    ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത് ?