Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. നിർദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഭാഗം IV ലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
  2. നിർദേശകതത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് സ്പെയിനിൽ നിന്നാണ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    D. ഒന്ന് മാത്രം ശരി

    Read Explanation:

    നിർദ്ദേശകതത്ത്വങ്ങൾ

    • ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾച്ചേർത്തിരിക്കുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ.
    • നിര്‍ദ്ദേശക തത്വങ്ങള്‍ ഇന്ത്യ കടമെടുത്തിരിക്കുന്നത് അയർലൻഡിൽ നിന്നാണ്.
    • രാജ്യത്തെ ക്ഷേമരാഷ്ട്രം ആക്കി മാറ്റുകയാണ് നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യം.
    • രാഷ്ട്രത്തിൻറെ മാനിഫെസ്റ്റോ എന്നും,ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി എന്നും നിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിക്കുന്നു.

    • മൗലികാവകാശങ്ങൾക്ക് വിപരീതമായി നിർദ്ദേശ തത്വങ്ങളുടെ ലംഘനത്തിന് കോടതിയെ സമീപിക്കാൻ ആകില്ല.
    • എന്നിരുന്നാലും, ഭരണഘടന (ആർട്ടിക്കിൾ 37) പ്രകാരം ഈ തത്വങ്ങൾ രാജ്യത്തിന്റെ ഭരണത്തിന് അടിസ്ഥാനമാണെന്നും നിയമങ്ങൾ നിർമ്മിക്കുന്നതിൽ ഈ തത്വങ്ങൾ പ്രയോഗിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയായിരിക്കുമെന്നും അനുശാസിക്കുന്നു.
    നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം:സ്പെയിൻ

    Related Questions:

    ഇവയിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 

    1) നിർദേശകതത്വങ്ങളുടെ വ്യാപ്തി പരിമിതമാണ്.

    2) നിർദേശകതത്വങ്ങൾ ഒരു ക്ഷേമരാഷ്ടത്തിൻ്റെ  ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു

    3) നിർദേശകതത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല.

    4) നിർദേശകതത്വങ്ങൾ പരസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു. 

    ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?
    Article 45 under the Directive Principles of State Policy in the Indian Constitution, provides for
    മാർഗ്ഗ നിർദ്ദേശക തത്വങ്ങളിൽ കുടിൽ വ്യവസായത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?
    താഴെപ്പറയുന്നവയിൽ അന്താരാഷ്ട്ര ബന്ധത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?