App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് ആർതർ വെല്ലസ്ലി ആയിരുന്നു

2.നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനുശേഷം കാനറ, കോയമ്പത്തൂർ, മൈസൂരിലെ തീരദേശ പ്രദേശങ്ങൾ എന്നിവ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായി മാറി.

3.നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന സമയത്തെ ഗവർണർ ജനറൽ റിച്ചാർഡ് വെല്ലസ്ലി ആയിരുന്നു.

Aമൂന്ന് മാത്രം ശരി

Bഒന്ന് മാത്രം ശരി

Cഎല്ലാം ശരി

Dരണ്ട് മാത്രം ശരി

Answer:

C. എല്ലാം ശരി

Read Explanation:

നാലാം ആംഗ്ലോ-മൈസൂർ യുദ്ധം

  • 1799ൽ ടിപ്പുസുൽത്താനും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധം.
  • ടിപ്പുസുൽത്താൻറെ മരണത്തിന് കാരണമായ യുദ്ധം.
  • നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ ആർതർ വെല്ലസ്ലി ആയിരുന്നു.
  • ടിപ്പുവിൻറെ വീഴ്ചയോടെ കാനറ, കോയമ്പത്തൂർ, മൈസൂരിലെ തീരദേശ പ്രദേശങ്ങൾ എന്നിവ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായി മാറി.
  • ആർതർ വെല്ലസ്ലിയുടെ സഹോദരൻ ആയിരുന്ന റിച്ചാർഡ് വെല്ലസ്ലി ആയിരുന്നു നാലാം മൈസൂർ യുദ്ധം നടന്ന സമയത്തെ ഗവർണർ ജനറൽ.

Related Questions:

കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം മാറ്റിയ വർഷം?

രണ്ടാം കർണാട്ടിക് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക :

  1. ഹൈദരാബാദിലും കർണാടകയിലും ഉണ്ടായ പിന്തുടർച്ചാവകാശ തർക്കത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇടപെട്ടതിനെ തുടർന്ന് ഉണ്ടായ യുദ്ധമാണ് രണ്ടാം കർണാട്ടിക് യുദ്ധം.
  2. 1746 മുതൽ 1748 വരെ ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധം.
  3. വെല്ലസ്ലി പ്രഭു ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്.
    Which of the following Acts of British India divided the Central Legislative Council into two houses: the Central Legislative Assembly and the Council of State?
    During the Indian Freedom Struggle, why did the Rowlatt Act arouse popular indignation?
    Who won the Battle of Buxar?