App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).
  2. 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.
  3. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
  4. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന 

    Aരണ്ടും നാലും

    Bരണ്ടും മൂന്നും

    Cഒന്നും മൂന്നും നാലും

    Dഎല്ലാം

    Answer:

    C. ഒന്നും മൂന്നും നാലും

    Read Explanation:

    • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജവഹർ റോസ്ഗർ യോജന.
    • 1989 ഏപ്രിൽ 1ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്‌ ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്‌.
    • അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ (ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.
    • ഏഴാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ജവഹർ റോസ്ഗാർ യോജന നിലവിൽ വന്നത്.

    Related Questions:

    കോവിഡ് 19 പാൻഡെമിക് സമയത്ത് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കൊപ്പം പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ നഷ്ടം പുനഃസ്ഥാപിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയുടെ പേര് :
    National Mission on Clean Ganga (NMCG) observed Ganga Swatchata Snakalp Divas on
    മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടകീഴിൽ കൊണ്ടുവരുന്ന പദ്ധതി ഏത് ?
    Antyodaya Anna Yojana was launched on:

    2025-26 സാമ്പത്തിക വർഷത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യിൽ ഏറ്റവും കുറവ് വേതനം ലഭിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

    1. അരുണാചൽ പ്രദേശ്
    2. മധ്യപ്രദേശ്
    3. നാഗാലാ‌ൻഡ്
    4. ഛത്തീസ്ഗഡ്