Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്

2. പ്രാഥമിക വർണ്ണങ്ങൾ ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ മഞ്ഞ, സിയാൻ, മജന്ത എന്നിവ നിർമ്മിക്കാം 

3.ഏതെങ്കിലും ഒരു ദ്വീതീയ വർണ്ണത്തോട് അതിൽ പെടാത്ത ഒരു പ്രാഥമികവർണ്ണം ചേർത്താൽ ധവളവർണ്ണം ലഭിക്കും.

A1&2

B2&3

C1&3

D1,2&3

Answer:

D. 1,2&3

Read Explanation:

  • നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു.

  • ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്.

  • മനുഷ്യനേത്രത്തിന് തിരിച്ചറിയാനാകുന്ന നിറങ്ങൾ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സം‌യോജനങ്ങളുടെ ഫലമായിട്ടാണ്‌ ഉണ്ടാകുന്നത്

  • പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങളായ സിയൻ (നീല+പച്ച), മഞ്ഞ (ചുവപ്പ്+പച്ച), മജന്ത (ചുവപ്പ് +നീല) എന്നീ നിറങ്ങൾ ഉണ്ടാകുന്നു

Related Questions:

ഏത് പ്രസ്താവനയാണ് ജഡത്വ ചട്ടക്കൂടുകളെ (Inertial Frames of Reference) കൃത്യമായി വിവരിക്കുന്നത്?
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, ഒരു സ്ലിറ്റിൽ നിന്ന് പുറപ്പെടുന്ന പ്രകാശം മറ്റേ സ്ലിറ്റിൽ നിന്ന് പുറപ്പെടുന്ന പ്രകാശവുമായി നേരിട്ട് കണ്ടുമുട്ടുന്നതിന് മുൻപ് എന്ത് സംഭവിക്കുന്നു?
ട്രാൻസിസ്റ്ററുകൾക്ക് പുറമെ, ഓപ്പറേഷണൽ ആംപ്ലിഫയറുകൾ (Op-Amps) നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകം ഏതാണ്?
A physical quantity which has both magnitude and direction Is called a ___?
ഒരു ചെമ്പു കമ്പിയുടെ പ്രതിരോധം 10Ω ആണെങ്കിൽ, അതിന്റെ നീളം രണ്ട് ഇരട്ടിയാക്കുമ്പോൾ പുതിയ പ്രതിരോധം :