Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹിന്ദിയിൽ രചിച്ച ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് രവീന്ദ്രനാഥ ടാഗോർ.

  2. 1911 ഡിസംബർ 27 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്.

  3. ശങ്കരാഭരണം രാഗത്തിലാണ് ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .

  4. 1950 ജനവരി 26 നാണ് 'ജന ഗണ മന' ദേശീയഗാനമായി അംഗീകരിച്ചത്.

Aരണ്ടും മൂന്നും ശരി

Bഒന്നും, മൂന്നും ശരി

Cമൂന്ന് മാത്രം ശരി

Dഒന്നും നാലും ശരി

Answer:

A. രണ്ടും മൂന്നും ശരി

Explanation:

  • ബംഗാളിയിൽ രചിച്ച "ജന ഗണ മന" എന്ന ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്.
  • ഈ രചനയ്ക്ക് ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകി
  • 1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് -  സരളാ ദേവി ചൗധ്റാണി
  • ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റപ്പെട്ടു 
  • ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്.
  • ഈ ദിവസമാണ് 'ജന ഗണ മന' ദേശീയഗാനമായി അംഗീകരിച്ചത്.
  • ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

Related Questions:

2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?

ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചതെന്ന് ?

Bureaucracy in the country is based on :

2020-21 യു.എൻ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയുടെ ആദ്യത്തെ വനിത ഡയറക്ടർ ആരാണ് ?