Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity).
  2. ഇത് ഒരു സദിശ അളവാണ് . പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.
  3. എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്.
  4. യൂണിറ്റ് സമയത്തിൽ (ഒരു സെക്കന്റിൽ) വസ്തു സഞ്ചരിച്ച ദൂരമാണ് പ്രവേഗം

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    C1, 2, 3 ശരി

    Dഎല്ലാം ശരി

    Answer:

    C. 1, 2, 3 ശരി

    Read Explanation:

    പ്രവേഗം(Velocity)

    • സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity).

    • ഇത് ഒരു സദിശ അളവാണ് . പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.

    • എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്.

    • ഒരു സെക്കന്റിൽ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം.


    Related Questions:

    ഭൂമിയുടെ ആകർഷണബലം മൂലമുള്ള ത്വരണത്തിന്റെ അളവാണ്
    ഒരു വസ്തുവിനെ കുത്തനെ മുകളിലേയ്ക്ക് എറിയുന്നു. ആ വസ്തു ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
    ഒരു കാർ നിശ്ചലാവസ്ഥയിൽ നിന്ന് 5m/s 2 ത്വരണത്തിൽ സഞ്ചരിക്കുന്നു. 4 സെക്കൻഡിനു ശേഷം അതിൻ്റെ പ്രവേഗം എത്രയായിരിക്കും
    'സ്റ്റാൻഡിംഗ് വേവ്സ്' (Standing Waves) രൂപപ്പെടുന്നത് എപ്പോഴാണ്?
    m പിണ്ഡമുള്ള ഒരു വസ്തു A ആയാമത്തിൽ ω കോണീയ ആവൃത്തിയിൽ SHM ചെയ്യുന്നുവെങ്കിൽ, അതിന്റെ പരമാവധി ഗതികോർജ്ജം എത്രയായിരിക്കും?