Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. “പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.
  2. വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.
  3. ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .
  4. ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ മാകോമോളിക്യൂളുകൾ എന്നറിയപ്പെടുന്നു.

    Aഇവയൊന്നുമല്ല

    B1, 2, 3 ശരി

    C2 തെറ്റ്, 4 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2, 3 ശരി

    Read Explanation:

    പോളിമേർ /ബഹുലകങ്ങൾ

    • പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.

    • പോളി എന്നാൽ ഒന്നിലധികം എന്നും മെർ എന്നാൽ യൂണിറ്റ് അഥവാ ഭാഗം എന്നുമാണ് അർഥം.

    • തന്മാത്രാമാസ് വളരെ കൂടിയ (10- 10 യൂണിറ്റ്) തന്മാത്രകളെയാണ് ബഹുലകങ്ങൾ എന്ന് വിളിക്കുന്നത്.

    • വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.

    • ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ ഏകലകങ്ങൾ' എന്നറിയപ്പെടുന്നു.

    • ഇവ ലളിതവും ക്രിയാശീലമുള്ളതുമായ തന്മാത്രക ളിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്.

    • ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .

    • ഏകലങ്ങളിൽ നിന്ന് പോളിമെറുകൾ ഉണ്ടാകുന്ന പ്രവർത്തനത്തെ ബഹുലകീകരണം (പോളിമെറികരണം) എന്നുവിളിക്കുന്നു.

    • ഈഥീനെ പോളിത്തീൻ ആക്കിമാറ്റുന്ന പ്രവർത്തനവും ഹെക്സാമെഥീലീഡെഅമീൻ അഡിപിക് ആസിഡുമായി പ്രവർത്തിച്ച് നൈലോൺ 6, 6 ഉണ്ടാകുന്ന പ്രവർത്തനവും രണ്ട് വ്യത്യസ്ത തരം ബഹുലകീകരണത്തിന് ഉദാഹരണമാണ് .


    Related Questions:

    . ആധുനിക ത്രിമാന രസതന്ത്രത്തിന് അടിസ്ഥാനമിട്ട ലൂയി പാസ്ചറുടെ (1848) നീരിക്ഷണം എന്തായിരുന്നു?
    ഒരു രാസപ്രവർത്തനം നടക്കുമ്പോൾ സ്റ്റീരിയോ കേന്ദ്രത്തിലേക്കുള്ള ബന്ധങ്ങളൊന്നും മുറിക്കപ്പെടുന്നില്ലെങ്കിൽ, ഉല്പന്ന തന്മാത്രയുടെ ത്രിമാന ഘടനയിൽ എന്ത് സംഭവിക്കുന്നു?
    ആൽക്കീനുകൾക്ക് ജ്യാമിതീയ ഐസോമറിസം (Geometric Isomerism) കാണിക്കാൻ കഴിയുന്നതിന് കാരണം എന്താണ്?
    മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?
    ഗ്ലൂക്കോസിൽ അഞ്ച് -OH ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കാണിക്കുന്ന രാസപ്രവർത്തനം ഏത് ?