App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?

  1. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം - 1775
  2. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന സ്ഥലം - ഫിലാഡൽഫിയ
  3. ജോർജ് വാഷിംഗ്ടൺ കോണ്ടിനെന്റൽ ആർമിയുടെ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു 

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് 

    • ബ്രിട്ടനും അമേരിക്കൻ കോളനികളും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, 1775 മെയ് മാസത്തിൽ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് വിളിച്ചുകൂട്ടി.

    • ബ്രിട്ടീഷ് ഗവൺമെൻറ് അമേരിക്കയിൽ നടപ്പിലാക്കുന്ന നീതിരഹിതമായ  നടപടികളെക്കുറിച്ചും അവയെ ചെറുത്തുനിൽക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചുകൂട്ടിയത്

    ഒലിവ് ബ്രാഞ്ച് പെറ്റീഷൻ

    • 1775 ജൂലൈ 5 ന് കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച ഒരു രേഖയാണ് 'ഒലിവ് ബ്രാഞ്ച് പെറ്റീഷൻ'.
    • തങ്ങളുടെ പരാതികൾ ഉന്നയിക്കാനും,യുദ്ധം ഒഴിവാക്കാനും, ബ്രിട്ടീഷ് സർക്കാരുമായുള്ള അനുരഞ്ജനത്തിനുമായുള്ള  അമേരിക്കൻ കോളനികളുടെ ശ്രമമായിരുന്നു ഈ പെറ്റിഷൻ.
    • ജോൺ ഡിക്കിൻസൺനാണ് ഈ പെറ്റിഷൻ തയ്യാറാക്കിയത് 
    • ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
    • എന്നാൽ ജോർജ്ജ് മൂന്നാമൻ ഈ നിവേദനം നിരസിക്കുകയും, കോളനിവാസികളെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയം ചെയ്തു.
    • ഈ സാഹചര്യത്തിൽ, ജോർജ്ജ് വാഷിംഗ്ടണിനെ അമേരിക്കൻ കോളനികളുടെ സേനാ നായകനായി രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് ഏകകണ്ഠമായി തിരഞ്ഞെടുത്തു.

    Related Questions:

    ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?

    സൺയാത് സെന്നിന്റെ തത്വങ്ങൾ ഏവ ?

    1. ദേശീയത
    2. ജനാധിപത്യം
    3. സോഷ്യലിസം
    4. സ്വാതന്ത്ര്യം

      റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

      1. ഒന്നാം ലോകയുദ്ധത്തിൽ റഷ്യ സജീവമായി പങ്കെടുത്ത് വിജയം നേടി
      2. ഭൂമി പിടിച്ചെടുത്ത് ജന്മികൾക്ക് വിതരണം ചെയ്യപ്പെട്ടു
      3. പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം ലഭിച്ചു
      4. സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ രാജ്യം പുരോഗതി കൈവരിച്ചു
        ആദ്യ അമേരിക്കൻ പ്രസിണ്ടന്റ് ?
        സോവിയറ്റ് യൂണിയൻ്റെ ഭരണഘടന നിലവിൽ വന്ന വർഷം ഏതാണ് ?