Challenger App

No.1 PSC Learning App

1M+ Downloads

ഇടനാടുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലാറ്ററൈറ്റ് കുന്നുകൾ വടക്കൻ കേരളത്തിലെ ഇടനാടുകളിൽ പ്രധാനമായും കാണപ്പെടുന്നു.

2.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററേറ്റ് കുന്നാണ് അങ്ങാടിപ്പുറം ലാറ്ററേറ്റ്  കുന്ന്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ചെങ്കല്ല് (വെട്ടുകല്ല്); അതിന്റെ ജന്മദേശം അങ്ങാടിപ്പുറമാണ്. അങ്ങാടിപ്പുറത്തും പരിസര പ്രദേശങ്ങളിലും പരക്കെ കാണപ്പെടുന്ന ഈ മണ്ണ്/പാറ; ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ ആണ് ആദ്യമായി തിരിച്ചറിഞ്ഞത്.ഈ പാറ നനവുള്ളപ്പോള്‍ മുറിച്ചെടുക്കാമെന്നും ഉണങ്ങിയാല്‍ ഉറപ്പുകൂടുമെന്നും ആ കട്ടകള്‍ കെട്ടിടനിര്‍മാമത്തിനായി ഉപയോഗിക്കാമെന്നും ലോകത്ത് ആദ്യമായി കണ്ടെത്തിയത് ഒരു സ്‌കോട്ടിഷ് ശസ്ത്രക്രിയ വിദഗ്ധന്‍ കൂടിയായിരുന്ന ഇദ്ദേഹമാണ്. ഹാമില്‍ട്ടണിന്റെ ഈ കണ്ടുപിടുത്തം 1807ല്‍ ആയിരുന്നു.ഇഷ്ടിക (ചെങ്കല്ല്) എന്നര്‍ത്ഥം വരുന്ന ലാറ്റരിറ്റി സെന്‍സ് എന്ന ലാറ്റിന്‍ പദത്തെ ആസ്പദമാക്കി ഇദ്ദേഹം അതിനെ ലാറ്ററൈറ്റ് എന്നു നാമകരണം ചെയ്തു. ഈര്‍പ്പമേറിയ ഉഷണമേഖലാ പ്രദേശങ്ങളില്‍ പാറകളുടെ അപക്ഷയം മൂലമാണ് ലാറ്ററൈറ്റ് ഉണ്ടാകുന്നത്. സാധാരണയായി ചുവന്നതും ദ്വാരങ്ങളോടു കൂടിയുള്ളവയുമാണവ. അതില്‍ സിലിക്കയും ഇരുമ്പ്, അലുമിനിയം, നിക്കല്‍ തുടങ്ങി മൂലകങ്ങളും അടങ്ങിയിരിക്കുന്നു.


Related Questions:

തീരെപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നെല്ല് , തെങ്ങ് മുതലായവ തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ ആകുന്നു.

2.തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഇൽമനൈറ്റ് മോണോസൈറ്റ് എന്നിവയാണ് .

കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത് ?
The Coastal Low Land region occupies _____ of the total area of Kerala.
വയനാട് കുടക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മേഖലയിലെ ഭാഗം അറിയപ്പെടുന്നത്?
Which taluk in Kerala has the longest stretch of coastline?