Challenger App

No.1 PSC Learning App

1M+ Downloads

1911ലെ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.വിദേശ ആധിപത്യത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ച മഞ്ജു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം.

2.സൺ യാത് സെൻ ആയിരുന്നു ചൈനീസ് വിപ്ലവത്തിൻറെ പ്രധാന നേതാവ്.

3.വിപ്ലവാനന്തരം ചൈനീസ് റിപ്പബ്ലിക് നിലവിൽ വന്നത് 1914-ലാണ്

A1,2

B2,3

C1,3

D1,2,3

Answer:

A. 1,2

Read Explanation:

  • ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച് റിപ്പബ്ലിക്കൻ ഭരണത്തിന് തുടക്കം കുറിച്ച വിപ്ലവമായിരുന്നു 1911 ലെ ചൈനീസ് വിപ്ലവം.
  • ചൈന ഭരിച്ച അവസാന സാമ്രാജ്യത്വ രാജവംശമാണ് ക്വിംഗ് അഥവാ മഞ്ജു രാജവംശം.
  • ചൈനയിൽ വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലമായ നിലപാടുകൾ സ്വീകരിച്ച രാജവംശമായിരുന്നു മഞ്ജു രാജവംശം
  • മഞ്ജു രാജവംശത്തിന് എതിരെ 1911ൽ സൺ യാത് സെനിൻറെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം ആരംഭിച്ചു 
  • വിപ്ലവാനന്തരം രാജവാഴ്ച അവസാനിക്കുകയും 1912ൽ ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വരികയും ചെയ്തു.

Related Questions:

ചൈന ജനകീയ റിപ്പബ്ലിക്ക് ആയ വർഷം ?
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്നത് എന്നാണ് ?
ചൈനയിൽ സൈനിക ഏകാധിപത്യത്തിന് തുടക്കം കുറിച്ചത് ആരാണ് ?

ചുവടെ തന്നിരിക്കുന്നവയിൽ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. പീപിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിച്ചത് -1949 ഒക്ടോബർ 1നാണ്
  2. യുദ്ധാനന്തരം ചിയാൻ കൈഷെകും സംഘവും തായ്വാനിലേക്ക് ഓടിപ്പോയി.
  3. ചൈനയിൽ സാംസ്കാരിക വിപ്ലവം കൊണ്ടുവന്നത് മാവോ സേതൂങ് ആണ്.
  4. മാവോ സെ തൂങ്ങിനു ശേഷം ഹുവ ഗുവോ ഫെങ് ചൈനയിൽ അധികാരത്തിൽ വന്നു.
    When was the "Boxer Rebellion" happened in China?