App Logo

No.1 PSC Learning App

1M+ Downloads

മൌലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. പതിനൊന്ന് മൌലിക കർത്തവ്യങ്ങളാണുള്ളത്
  2. അനുച്ഛേദം 51-A - യിലാണ് കർത്തവ്യങ്ങൾ ഉൾപ്പെടുന്നത്
  3. ഭരണഘടനയിലെ ഭാഗം IV A യിൽ കർത്തവ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

    Aഎല്ലാം ശരി

    Bരണ്ട് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    മൗലിക കടമകൾ/കർത്തവ്യങ്ങൾ :

    • ഭാഗം : IV A

    • വകുപ്പ് : 51 A

    • ആശയം കടം വാങ്ങിയത് : USSR

    • ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി : 42 ആം ഭേദഗതി, 1976 

    • ശിപാർശ ചെയ്ത കമ്മിറ്റി : സ്വരൺ സിങ് കമ്മിറ്റി 

    • ഉൾപ്പെടുത്തിയ പ്രധാന മന്ത്രി : ഇന്ദിര ഗാന്ധി 

    • നിലവിലെ മൗലിക കടമകൾ : 11 എണ്ണം [വകുപ്പ് 51 A (A) - 51 A (K)]

    മൗലിക കടമകൾ, Article 51 A(a - k):

    1. ഭരണഘടനയെ അനുസരിക്കുകയും, ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ആദർശങ്ങളെയും, സ്ഥാപന ങ്ങളെയും, ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുക. 

    2. ഇന്ത്യൻ സ്വാതന്ത്യ സമരത്തിന് പ്രചോദനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.  

    3. ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കുക 

    4. രാഷ്ട്ര സേവനത്തിനും, രാജ്യരക്ഷാപ്രവർത്തനത്തിനും സജ്ജരായിരിക്കുക.

    5. മതം, ഭാഷ, പ്രദേശം, വിഭാഗം എന്നിവയ്ക്കതീതമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക, സ്ത്രീകളോട് മാന്യമായി പെരുമാറുകയും അവരുടെ    മാന്യതയെ ഹനിക്കുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്യുക. 

    6. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.  

    7. പരിസ്ഥിതി പ്രദേശങ്ങളായ വനങ്ങൾ, തടാകങ്ങൾ, പുഴകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയെ സംരക്ഷിക്കുകയും, ജീവികളോട് അനുകമ്പ പുലർത്തുകയും ചെയ്യുക.  

    8. ശാസ്ത്രീയ വീക്ഷണം, മാനവികത, അന്വേഷണാത്മകത എന്നിവ വികസിപ്പിക്കുക 

    9. പൊതുസമ്പത്ത് സംരക്ഷിക്കുകയും, അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.  

    10. എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായി ക്കുക. 

    11. 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക.


    Related Questions:

    മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതി വഴിയാണ് ?
    The Fundamental Duties were added in the Indian Constitution by the recommendation of which of the following committees?
    ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?

    മൗലികകടമകളിൽ ഉൾപ്പെടാത്തവ ഏത്?

    (i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു

    (ii) പൊതു മുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക

    (iii) തുല്യമായ ജോലിയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ വേതനം

    (iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക

    ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?