Question:

താഴെ പറയുന്ന പ്രസ്താവനകളിൽ ' വിൻസൺ മാസിഫ് ' പർവ്വതവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ്

  2. വിൻസൺ മാസിഫിന്റെ ഉയരം - 4892 മീറ്റർ 

  3. എൽസ്വർത്ത് പർവതനിരകളിലെ സെന്റിനൽ റേഞ്ചിന്റെ ഭാഗമാണ് മൗണ്ട് വിൻസൺ മാസിഫ്  

  4. 1958 ൽ കണ്ടെത്തിയെങ്കിലും ആദ്യമായി ഈ പർവ്വതം കിഴടക്കിയത് 1966 ൽ ആണ് 

Aiv മാത്രം ശരി

Bii മാത്രം ശരി

Cഎല്ലാം ശരി

Dഇവയൊന്നുമല്ല

Answer:

C. എല്ലാം ശരി

Explanation:

വിൻസൺ മാസിഫ് 🔹 അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ് 🔹 വിൻസൺ മാസിഫിന്റെ ഉയരം - 4892 മീറ്റർ 🔹 എൽസ്വർത്ത് പർവതനിരകളിലെ സെന്റിനൽ റേഞ്ചിന്റെ ഭാഗമാണ് മൗണ്ട് വിൻസൺ മാസിഫ് 🔹 1958 ൽ കണ്ടെത്തിയെങ്കിലും ആദ്യമായി ഈ പർവ്വതം കിഴടക്കിയത് 1966 ൽ ആണ് 🔹 അന്റാർട്ടിക്കയിലെ പര്യവേക്ഷണത്തിന് പിന്തുണ നൽകിയ , 1935 മുതൽ 1961 വരെ കോൺഗ്രസിൽ സേവനമനുഷ്ഠിച്ച ജോർജിയയിൽ നിന്നുള്ള യുഎസ് പ്രതിനിധി കാൾ വിൻസന്റെ പേരിലാണ് പർവ്വതം നാമകരണം ചെയ്തിരിക്കുന്നത്


Related Questions:

ഭൂപടത്തിൽ സവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?

താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.

പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതുംആക്രമണാസക്തവും ആണ്

പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെചരിക്കുന്നു

താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു

2) ഒത്തുചേരുന്ന ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു. 

മേൽ പറഞ്ഞവയിൽ ശരിയായത് ഏത്/ഏവ ?

ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ?

ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?