Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ  

2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 

3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക

 

A1 മാത്രം

B2 & 3 മാത്രം

C1 & 3 മാത്രം

Dഇവയെല്ലാം

Answer:

B. 2 & 3 മാത്രം

Read Explanation:

ഝാൻസി റാണി

  • 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു
  • ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി
  • യഥാർത്ഥ നാമം - മണികർണ്ണിക
  •  ഇന്ത്യയുടെ 'ജോൻ ഓഫ് ആർക്ക്' എന്ന പേരിൽ  അറിയപ്പെടുന്നു

  • ഝാൻസി റാണിയെ വധിച്ച ബ്രിട്ടീഷ് പട്ടാള മേധാവി - ഹ്യൂഗ് റോസ് 
  • "വിപ്ലവകാരികളുടെ സമുന്നത നേതാവ്" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - ഹ്യൂഗ് റോസ് 
  • "സൗന്ദര്യവും,ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീബായ്, ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതും ഹ്യൂഗ് റോസ് തന്നെയായിരുന്നു.

  • കലാപകാലത്ത് ഝാൻസി റാണി സഞ്ചരിച്ച കുതിര - ബാദൽ 
  • ചബേലി എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവകാരി
  • വധിക്കപ്പെട്ട വർഷം - 1858 ജൂൺ 18
  • ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 
  • ഗ്വാളിയോറിലെ രണ്ടു കലാലയങ്ങൾക്ക് (മഹാറാണി ലക്ഷ്മീബായി മെഡിക്കൽ കോളേജ്, ലക്ഷ്മീബായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ) റാണിയോടുള്ള ആദരപൂർവ്വം അവരുടെ പേരാണ് ഇട്ടിരിക്കുന്നത്.
  • 1957 ൽ ഝാൻസി കലാപത്തിന്റെ ശതവാർഷിക ആഘോഷവേളയിൽ റാണിയുടെ ചിത്രം പതിപ്പിച്ച രണ്ട് തപാൽ സ്റ്റാമ്പുകൾ ഭാരതസർക്കാർ പുറത്തിറക്കുകയുണ്ടായി.
  • ഭാരതസേനയിലെ സ്ത്രീകളുടെ ഒരു വിഭാഗത്തിന്റെ പേര് ഝാൻസി റാണി റെജിമെന്റ് എന്നാണ്.
  • ഝാൻസി നഗരം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തർപ്രദേശ്

Related Questions:

നൗജവാൻ ഭാരതസഭയ്ക്ക് രൂപം നൽകിയ സ്വാതന്ത്രസമര സേനാനി ആര് ?
ചോർച്ചാസിദ്ധാന്തം അവതരിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ?
നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ജയിൽ‌വാസം അനുഭവിച്ച വനിത ?

താഴെപ്പറയുന്നവയിൽ ദാദാഭായ് നവറോജിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലണ്ടൻ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു.
  2. കോൺഗ്രസിലെ തീവ്രവാദി നേതാവായിരുന്നു.
  3. മൂന്നു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായി.
  4. 'പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇന്ത്യ' എന്ന കൃതി രചിച്ചു.
    ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനം വഴി ഇന്ത്യ യൂണിയൻ കെട്ടിപ്പടുത്താൻ സംഭാവന നൽകിയ സ്വാതന്ത്ര്യസമര സേനാനി ആരാണ്?