Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികളെ അന്തഃസ്രാവികൾ എന്നു പറയുന്നു.

2.അന്തസ്രാവി ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനശാഖയാണ് എൻഡോക്രൈനോളജി.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം.

Dഇവ രണ്ടും ശരിയല്ല.

Answer:

C. 1ഉം 2ഉം.

Read Explanation:

ഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികളെ അന്തഃസ്രാവികൾ എന്നു പറയുന്നു. എൻഡോൺ, ക്രൈനീൻ എന്നീ ഗ്രീക് പദങ്ങളിൽ നിന്നാണ് എൻഡോക്രൈൻ-അന്തഃസ്രാവി-എന്ന വാക്കിന്റെ ഉദ്ഭവം.നാളീരഹിത ഗ്രന്ഥികളായ ഇവയിൽനിന്നുണ്ടാകുന്ന സ്രവങ്ങൾ നേരിട്ട് രക്തത്തിൽ ലയിക്കുകയോ അല്ലെങ്കിൽ ആമാശയം പോലെ പൊള്ളയായ ഏതെങ്കിലും അവയവത്തിനുള്ളിൽ വീഴുകയോ ചെയ്യുന്നു.അന്തസ്രാവി ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനശാഖയാണ് എൻഡോക്രൈനോളജി.


Related Questions:

കോശവിഭജനം ത്വരിതപ്പെടുത്തി സസ്യങ്ങളുടെ വളർച്ച വേര് മുളക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിക്കുന്ന സസ്യ ഹോർമോൺ

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇൻസുലിൻ, ഗ്ലൂക്കഗോൺ, ഗ്രോത്ത് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയവ സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

2.ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ പെപ്റ്റൈഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

The widely used antibiotic Penicillin, is produced by:
ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത് ?
Ripening of fruits is because of which among the following plant hormones?