Question:

താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).

  2. 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.

  3. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്

  4. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന 

Aരണ്ടും നാലും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും നാലും

Dഎല്ലാം

Answer:

C. ഒന്നും മൂന്നും നാലും

Explanation:

  • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ജവഹർ റോസ്ഗർ യോജന.
  • 1989 ഏപ്രിൽ 1ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്‌ ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്‌.
  • അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ (ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.
  • ഏഴാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ജവഹർ റോസ്ഗാർ യോജന നിലവിൽ വന്നത്.

Related Questions:

15 മുതൽ 50 വരെ പ്രായമുള്ളവർക്ക് പ്രമറി സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 2013 മാർച്ചിൽ ആരംഭിച്ച പദ്ധതി ഏത് ?

‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?

കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷൂറൻസ് പദ്ധതി :

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി 2010 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷം?